Air India | ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച് എയര്‍ ഇന്‍ഡ്യ

ന്യൂഡെല്‍ഹി: (www.kvartha.com) ജീവനക്കാര്‍ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച് എയര്‍ ഇന്‍ഡ്യ. യോഗ്യതാ പ്രായം 55ല്‍ നിന്ന് 40 ആയാണ് കുറച്ചത്. കൂടാതെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് കംപനി ക്യാഷ് ഇന്‍സെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.

സ്ഥിരം ജീവനക്കാര്‍ക്ക് 55 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും, 20 വര്‍ഷമായി കാരിയറില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കുമാണ് സ്വമേധയാ വിരമിക്കലിന് അപേക്ഷ നല്‍കാന്‍ സാധിക്കുക. ടാറ്റ ഗ്രൂപിന്റെ മറ്റ് കംപനികളായ ടാറ്റ സ്റ്റീല്‍, വിസ്താര എന്നിവയില്‍ ജോലി ചെയ്തിട്ടുള്ള സീനിയര്‍, മിഡില്‍ ലെവല്‍ എക്‌സിക്യൂടീവുകളെ ഉള്‍പെടുത്തി എയര്‍ലൈനിന്റെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ മാനേജ്‌മെന്റിന്റെ ഘടനയില്‍ മാറ്റം വരുത്തിയിരുന്നു.

New Delhi, News, National, Air India, Air India unveils voluntary retirement scheme.

ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ജൂണ്‍ ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് മുകളിലുള്ള അധിക ഇന്‍സെന്റീവും ലഭിക്കും.

Keywords: New Delhi, News, National, Air India, Air India unveils voluntary retirement scheme.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?