Adani Donates Rs 60,000 cr | 60-ാം ജന്മദിനത്തില്‍ 60,000 കോടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ഗൗതം അദാനി
ന്യൂഡെല്‍ഹി: (www.kvartha.com) പിറന്നാള്‍ ദിനത്തില്‍ 60,000 കോടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ പ്രമുഖ വ്യവസായി ഗൗതം അദാനി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗന്‍ഡേഷനാണ് സംഭാവന നല്‍കുക എന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വെള്ളിയാഴ്ച 60 വയസ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നത്.
ഇന്‍ഡ്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്. 60,000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്. മാര്‍ക് സകര്‍ബര്‍ഗ്, വാറന്‍ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടര്‍ന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി സംഭാവന നല്‍കുന്നത്. ഗൗതം അദാനിയുടെ ആസ്തിയുടെ എട്ട് ശതമാനം വരും ഈ തുകയെന്ന് കണക്കാക്കുന്നു.
Powered by Info News For You

Keywords: New Delhi, News, National, Birthday Celebration, Birthday, Gautam Adani, Pledge, Donate, Social causes, Gautam Adani pledges to donate Rs 60,000 cr for social causes.
Powered by Info News For You

Comments
Post a Comment