Actor Diganth Manchale Injured | വ്യായാമത്തിനിടെ തലയിടിച്ച് വീണ് പരിക്കേറ്റ നടന്‍ ദിഗന്ത് ആശുപത്രിയില്‍; അപകടം ഭാര്യയോടൊപ്പം ഗോവയില്‍ അവധിയാഘോഷിക്കാനെത്തിയപ്പോള്‍


ബെംഗ്‌ളൂറു: (www.kvartha.com) വ്യായാമത്തിനിടെ തലയിടിച്ച് വീണ് കന്നട നടന്‍ ദിഗന്ത് മന്‍ചാലെയ്ക്ക് പരിക്കേറ്റു. കഴുത്തിന് സാരമായി പരിക്കേറ്റ ദിഗന്തിനെ ഉടന്‍ ഗോവയിലെ ഒരു ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്‌ളൂറിലെ ആശുപത്രിയിലേക്കും മാറ്റി.

മണിപാല്‍ ആശുപത്രിയില്‍ താരം ചൊവ്വാഴ്ച വൈകിട്ട് എത്തിയതായി ആശുപത്രി അധികൃതര്‍ പത്ര കുറിപ്പില്‍ അറിയിച്ചു. പ്രശസ്ത സ്പൈന്‍ സര്‍ജന്‍ ഡോ. വിദ്യാധര എസിന് കീഴിലാണ് ദിഗന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ മെഡികല്‍ സംഘം എല്ലാ ശ്രദ്ധയും നല്‍കുന്നതായും ആശുപത്രി അധികൃതര്‍ പത്ര കുറിപ്പിലൂടെ പറഞ്ഞു.  

ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് ഗോവയില്‍ അവധിയാഘോഷിക്കാനെത്തിയപ്പോഴാണ് അപകടം. ചൊവ്വാഴ്ച രാവിലെ ഇവര്‍ താമസിക്കുന്ന ഹോടെലില്‍വെച്ച് വ്യായാമത്തിന്റെ ഭാഗമായി കായികാഭ്യാസത്തിലേര്‍പെടുമ്പോള്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് വിവരം. 

News,National,India,Bangalore,Accident,Injured,Treatment,hospital,Actor, Kannada actor Diganth Manchale suffers spinal injury in Goa


സ്വകാര്യ ജെറ്റ് വിമാനം എര്‍പെടുത്തിയാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ബെംഗ്‌ളൂറിലേക്ക് കൊണ്ടുവന്നത്. ബാക് ഫ്‌ലിപ് ചെയ്യുന്നതിനിടെ സുഷുമ്‌നാ നാഡിക്കും കഴുത്തിനും പരിക്കേറ്റതായാണ് എന്‍ഡിടിവി റിപോര്‍ട് ചെയ്യുന്നത്. 

നായകവേഷത്തിലുള്‍പെടെ 35-ഓളം സിനിമകളില്‍ അഭിനയിച്ച നടനാണ് ദിഗന്ത്. സാഹസികതയോടുള്ള ഇഷ്ടത്തിന് പേരുകേട്ട ആളാണ് ദിഗന്ത്. സര്‍ഫിങ്, റോക് ക്ലൈംബിങ്, സൈക്ലിങ് എന്നിവയ്ക്ക് പുറമെ സ്‌കൂബ ടൈവിങിലും വിദഗ്ധനാണ് ദിഗന്ത്. ആഗസ്റ്റ് 12ന് തിയറ്ററുകളിലെത്തുന്ന ഗാലിപത 2 ആണ് ദിഗന്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Keywords: News,National,India,Bangalore,Accident,Injured,Treatment,hospital,Actor, Kannada actor Diganth Manchale suffers spinal injury in Goa


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?