Accidental Death | ബസും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
തിരുവമ്പാടി (കോഴിക്കോട്): (www.kvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്‌ന (17) ആണ് മരിച്ചത്. രണ്ട് ദിവസമായി കോഴിക്കോടുള്ള ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു വിദ്യാര്‍ഥിനിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ അമ്പലപ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂടര്‍ ഓടിച്ചിരുന്ന സഹോദരി ശഹ്‌നയെ പ്രാഥമിക ചികിത്സയ്ക്കുശേഷം അന്ന് തന്നെ വിട്ടയച്ചിരുന്നു.
മാതാവ്: ജമീല. സഹോദരന്‍: ശാനിഫ്.
Powered by Info News For You

Comments
Post a Comment