Accidental Death | മകനോടൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ച് വീണ് അപകടം; വീട്ടമ്മ ബസ് കയറി മരിച്ചു
മാവൂര്‍: (www.kvartha.com) മകനോടൊപ്പം ബൈകില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മയ്ക്ക് ബസ് കയറി ദാരുണാന്ത്യം. പരേതനായ ശിവദാസന്റെ ഭാര്യ കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ ബിന്ദുവാണ് (52) മരിച്ചത്. മാവൂര്‍-കോഴിക്കോട് റോഡില്‍ കുറ്റിക്കാട്ടൂര്‍ കനറാ ബാങ്കിനുസമീപമാണ് അപകടം നടന്നത്.
വെള്ളിയാഴ്ച രാവിലെ മകന്റെ ബൈകിന് പിന്നിലിരുന്ന് ചേവായൂര്‍ ഭാഗത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. മുന്നിലുള്ള കാറില്‍ ഇടിക്കാതിരിക്കാന്‍ ബൈക് പെട്ടെന്ന് ബ്രേക് ചെയ്തപ്പോള്‍ പിറകിലിരുന്നിരുന്ന ബിന്ദു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. ഈ സമയത്ത് മുന്നില്‍നിന്ന് വന്ന കോഴിക്കോട്-മാവൂര്‍-അരീക്കോട് റൂടിലോടുന്ന ബസ് ബിന്ദുവിന്റെ ദേഹത്ത് കയറുകയായിരുന്നു. ഉടന്‍തന്നെ അപകടം സംഭവിച്ചു.
മക്കള്‍: ഷിബിന്‍, ഷിജിന. മരുമകന്‍: പ്രശോഭ് മുണ്ടക്കല്‍ (സഊദി). അച്ഛന്‍: വാസു. അമ്മ: ലക്ഷ്മി. സഹോദരങ്ങള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, സന്ധ്യ, സിന്ധു, പരേതനായ അജിത് കുമാര്‍.
Powered by Info News For You

Comments
Post a Comment