Accident | പുലര്‍ചെ ജോലിക്ക് പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് ഇറങ്ങി നോക്കിയ ലോറി ഡ്രൈവര്‍ കടന്നു കളഞ്ഞു; ആരും സഹായത്തിനില്ലാതെ ഗുരുതരാവസ്ഥയില്‍ റോഡില്‍ മഴ നനഞ്ഞ് അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് രക്ഷകനായി മൗലവി; സിസിടിവിയില്‍ പതിഞ്ഞ് ദൃശ്യങ്ങള്‍, 36 കാരി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍
മാന്നാര്‍: (www.kvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍കിടന്ന യുവതിക്ക് രക്ഷകനായി ഉസ്താദ്. മാന്നാര്‍ കുട്ടംപേരൂര്‍ വെളുമ്പയ്യത്ത് ഓടോ റിക്ഷാ തൊഴിലാളിയായ ലതീഷ് കുമാറിന്റെ ഭാര്യ ധന്യ സുധര്‍മ്മ(36)നെയാണ് മാന്നാര്‍ പുത്തന്‍പള്ളി ജുമാമസ്ജിദില്‍ ജോലിചെയ്യുന്ന ചവറ കൊട്ടുകാട് സ്വദേശി അബ്ദുല്‍കരീം മൗലവി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് യുവതി മാന്നാര്‍ മുസ്ലിം പള്ളിക്ക് സമീപമുള്ള വളവില്‍ ലോറി ഇടിച്ച് അപകടത്തില്‍പെട്ട് റോഡില്‍കിടന്നത്. അബ്ദുല്‍കരീം മൗലവിയുടെ സമയോചിതമായ ഇടപെടലാണ് ധന്യക്ക് രക്ഷയായത്.
മാന്നാറിലെ ബേകറിയില്‍ ജോലിചെയ്യുന്ന ധന്യ പുലര്‍ചെ ജോലിക്ക് സ്‌കൂടറില്‍ പോകുമ്പോഴാണ് തമിഴ്നാട് രെജിസ്‌ട്രേഷനിലുള്ള നാഷനല്‍ പെര്‍മിറ്റ് ലോറി തട്ടി റോഡില്‍ വീണത്. വളവിന് സമീപത്തായുള്ള കോഴിക്കടയില്‍ കോഴിയുമായി എത്തിയ വാഹനം തെറ്റായദിശയില്‍ കിടന്നതും അപകടത്തിന് കാരണമായതായി പൊലീസ് പറയുന്നു.
പുലര്‍ചെ ആരും സഹായത്തിനില്ലാതെ ഗുരുതരാവസ്ഥയില്‍ റോഡില്‍ മഴ നനഞ്ഞ് അബോധാവസ്ഥയില്‍ കിടന്ന യുവതിയെ ഈസമയം പള്ളിയില്‍ നിന്നും പ്രഭാത നിസ്‌കാരം കഴിഞ്ഞിറങ്ങിവന്ന കരീം മൗലവിയുടെ
ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് മൗലവി റോഡിന്റെ നടുവില്‍ കയറി നിന്ന് ഇരുവശത്തുനിന്നും വന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യുവതിയുടെ ശരീരത്ത് കയറാതെ സംരക്ഷിച്ച് മറ്റുള്ളവരുമായി ചേര്‍ന്ന് കടത്തിണ്ണയിലേക്ക് മാറ്റി കിടത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് മൗലവി റോഡിന്റെ നടുവില്‍ കയറി നിന്ന് ഇരുവശത്തുനിന്നും വന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യുവതിയുടെ ശരീരത്ത് കയറാതെ സംരക്ഷിച്ച് മറ്റുള്ളവരുമായി ചേര്‍ന്ന് കടത്തിണ്ണയിലേക്ക് മാറ്റി കിടത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അപകടസ്ഥലത്തുനിന്നും ലഭിച്ച യുവതിയുടെ ഫോണ്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ വിവരമറിയിക്കുകയും നാലുപറയില്‍ ഹകീം, കൊച്ചേഴത്ത് ഹാകിം എന്നിവര്‍ ചേര്‍ന്ന് ഓടോ റിക്ഷയില്‍ പരുമലയിലെയും, പിന്നീട് തിരുവല്ലയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അപകടത്തിന് കാരണമായ വാഹനത്തില്‍ നിന്നും ആളിറങ്ങി യുവതിയെ നോക്കി തിരികെ കയറിപോവുന്നതും സമീപത്തെ കോഴിക്കടയില്‍ വന്ന വാഹനം അപകടമുണ്ടായതിനെത്തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഓടിച്ചു കൊണ്ടുപോകുന്നതും പള്ളിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാവുകയായിരുന്നു. മാന്നാര്‍ പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇട്ടിച്ചിട്ട് പോയ ലോറിയുടെ വിവരങ്ങള്‍ ശേഖരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
നിലവില്‍ തിരുവല്ലയിലെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ധന്യ സുധര്‍മ്മന്‍.
Powered by Info News For You

Comments
Post a Comment