Aadhaar Card Mandatory | പൊതുമരാമത്ത് ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് വരുന്നു
കോട്ടയം: (www.kvartha.com) പൊതുമരാമത്ത് ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് വരുന്നു. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജീവനക്കാര്‍ ആധാറിന്റെ അവസാന എട്ടക്ക നമ്പര്‍ പഞ്ചിങ് യന്ത്രത്തില്‍ ടൈപ് ചെയ്തശേഷം വിരലടയാളം പതിപ്പിച്ച് ഹാജര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തുടര്‍ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേറെ ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണിത്. പരീക്ഷണം വിജയിച്ചാല്‍ ആധാര്‍ വിവരങ്ങള്‍ ഉള്‍പെടുന്ന ഐഡി കാര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കും.
ഐഡി കാര്‍ഡ് മെഷീന് മുന്നില്‍ കാണിക്കുന്നതോടെ ആധാര്‍ നമ്പര്‍ തെളിയും. തുടര്‍ന്ന് ഏതു വിരല്‍ ഉപയോഗിച്ചും പഞ്ചിങ് നടത്താം. ആധാര്‍ നമ്പരിന്റെ അവസാന എട്ടക്കം ഓര്‍ത്തിരിന്നാലും മതി.
Keywords: Kottayam, News, Kerala, Aadhar Card, Office, Aadhaar card mandatory for PWD office attendence.
Powered by Info News For You

Comments
Post a Comment