Youth | 'എന്റെ ആത്മഹത്യ ലൈവ്': മരിക്കാനുള്ള ശ്രമം ഫേസ്ബുകില്‍ തത്സമയം സംപ്രേഷണം ചെയ്ത 30 കാരനെ അരമണിക്കൂറിനുള്ളിലെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി പൊലീസ്
പാലാ: (www.kvartha.com) മരിക്കാനുള്ള ശ്രമം ഫേസ്ബുകില്‍ തത്സമയം സംപ്രേഷണം ചെയ്ത 30 കാരനെ പൊലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. കൈ മുറിച്ചുള്ള യുവാവിന്റെ ആത്മഹത്യാശ്രമമാണ് പൊലീസിന്റെ സന്ദര്‍ഭോചിതമായ നീക്കത്തിലൂടെ പൊളിച്ചത്. കിഴതടിയൂര്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് യുവാവ് കൃത്യത്തിന് ശ്രമിച്ചത്. 'എന്റെ ആത്മഹത്യ ലൈവ്' എന്ന പേരിലാണ് ദൃശ്യങ്ങള്‍ വന്നത്. ഇതു ശ്രദ്ധയില്‍പെട്ട ഒരാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അരമണിക്കൂറിനുള്ളില്‍ എസ്എച്ഒ കെ പി തോംസണിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇവര്‍ എത്തുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിനിടെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്തുന്നതിന് മുന്‍പേ പൊലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതില്‍ തുറപ്പിച്ചു. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Powered by Info News For You

Comments
Post a Comment