Woman Died | അമിത അളവില്‍ ഗുളിക ഉള്ളില്‍ അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 29 കാരി മരിച്ചു; മകള്‍ പതിവുപോലെ ജോലിക്ക് പോയതാണെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും പിതാവ്



ബാലുശ്ശേരി: (www.kvartha.com) അമിത അളവില്‍ ഗുളിക ഉള്ളില്‍ അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 29 കാരി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് മരിച്ചത്. 

കഴിഞ്ഞ ദിവസമാണ് മരുന്ന് ഉളളിലെത്തി അവശയായ യുവതി ആശുപത്രിയില്‍ ഒറ്റയ്‌ക്കെത്തി വിവരം പറഞ്ഞത്. അപ്പോള്‍ രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അവിടെനിന്ന് സൗകര്യങ്ങള്‍ കൂടുതലുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News,Kerala,State,Kozhikode,Woman,Death,Obituary,Complaint,Police,Local-News, Woman died in Kozhikode


അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ഒരു  സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. വീട്ടില്‍നിന്നു പതിവുപോലെ ജോലിക്ക് പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. 

അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്. അമ്മ: ഷീല. സഹോദരന്‍: അശ്വിന്‍.

Keywords: News,Kerala,State,Kozhikode,Woman,Death,Obituary,Complaint,Police,Local-News, Woman died in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?