Uma Thomas | പി ടി തോമസിനെ എന്നും ചേര്‍ത്ത് പിടിച്ച ആളാണ് കെ വി തോമസ്; അദ്ദേഹം എതിര് പറയില്ല, നേരില്‍ കണ്ട് അനുഗ്രഹം തേടുമെന്ന് ഉമ തോമസ്


ഇടുക്കി: (www.kvartha.com) പിടി തോമസിന്റെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങി തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസ്. രാവിലെ തന്നെ പി ടി തോമസിന്റെ ജന്മ നാടായ ഇടുക്കിയിലെ ഉപ്പുതോട്ടില്‍ ഉമ തോമസ് എത്തിയിരുന്നു. പള്ളിയിലെ പ്രാര്‍ഥനയ്ക്ക് ശേഷം പി ടിതോമസിന്റെ കല്ലറയിലെത്തി അവര്‍ പ്രാര്‍ഥിച്ചു. തുടര്‍ന്ന് ഉപ്പുതോടിലെ ആളുകലെ നേരില്‍ കണ്ട് കുശലാന്വേഷണം നടത്തി.

അതേസമയം, കെ വി തോമസ് ഒരിക്കലും തനിക്കെതിരായിട്ട് സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യില്ലെന്ന് ഉമ തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അദ്ദേഹം പാര്‍ടി പാളയത്തില്‍ തന്നെ ഉണ്ടാകും. പി ടി തോമസിനെ എന്നും ചേര്‍ത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു. പിടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ചശേഷം പ്രചാരണം തുടങ്ങിയ ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 

News,Kerala,State,Idukki,By-election,Election,Politics,party,Trending,Top-Headlines,UDF, KV Thomas will not take any decision against me -says Thrikkakkara UDF candidate Uma Thomas


ചൊവ്വാഴ്ചയാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയായി ഉമ തോമസിനെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഉമ പിന്നീട് പിടി തോമസിന്റെ ജീവിത സഖിയാകുകയായിരുന്നു. പി ടി തോമസിന്റെ മരണത്തോടെ സംജാതമായ ഉപതെരഞ്ഞെടുപ്പില്‍ പി ടിയുടെ ഭാര്യ തന്നെ മല്‍സരത്തിനിറങ്ങുമ്പോള്‍ സഹതാപ തരംഗം കൂടി യുഡിഎഫ് ലക്ഷ്യമിടുന്നുണ്ടെന്ന് വേണം കരുതാന്‍. 

അതിനിടെ വ്യക്തിബന്ധത്തിനല്ല വികസന രാഷ്ട്രീയത്തിനാണ് താന്‍ ഊന്നല്‍ നല്‍കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. 

Keywords: News,Kerala,State,Idukki,By-election,Election,Politics,party,Trending,Top-Headlines,UDF, KV Thomas will not take any decision against me -says Thrikkakkara UDF candidate Uma Thomas

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?