Travel Ban | കോവിഡ് കേസുകളില്‍ വര്‍ധനവ്; ഇന്‍ഡ്യയടക്കമുള്ള 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പെടുത്തി സഊദി അറേബ്യ


ജിദ്ദ: (www.kvartha.com) കോവിഡിനെ തുടര്‍ന്ന് ഇന്‍ഡ്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പൗരന്‍മാരെ വിലക്കി സഊദി അറേബ്യ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട് (ജവാസത്ത്) അറിയിച്ചു.

ഇന്‍ഡ്യ, ലെബനന്‍, സിറിയ, തുര്‍കി, ഇറാന്‍, അഫ്ഗാനിസ്താന്‍, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സഊദി പൗരന്മാര്‍ക്ക് വിലക്കേര്‍പെടുത്തിയിട്ടുള്ളത്.

News,World,international,Jeddah,COVID-19,Saudi Arabia,Health,Travel,Gulf, Covid-19: Saudi Arabia bans citizens from travelling to 16 countries


അറബ് ഇതര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന സഊദികളുടെ പാസ്പോര്‍ടിന്റെ സാധുത ആറ് മാസത്തില്‍ കൂടുതലായിരിക്കണമെന്ന് (ജവാസത്ത്) ഊന്നിപ്പറഞ്ഞു.

സഊദിയില്‍ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

Keywords: News,World,international,Jeddah,COVID-19,Saudi Arabia,Health,Travel,Gulf, Covid-19: Saudi Arabia bans citizens from travelling to 16 countries

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?