Train | ഇരട്ടപ്പാത നിര്‍മാണം; കോട്ടയം വഴിയില്‍ ട്രെയിന്‍ നിയന്ത്രണം
കോട്ടയം: (www.kvartha.com) കോട്ടയം പാതവഴി വെള്ളിയാഴ്ച പകല്‍ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തി. ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ആദ്യ ഘട്ടത്തില്‍ വ്യാഴാഴ്ച രാവിലെ മൂന്ന് മണി മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പെടുത്തുന്നത്.
പുലര്‍പെ 5.30 മണിക്ക് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ ശനിയാഴ്ച മുതല്‍ 29 വരെ പൂര്‍ണമായി റദ്ദാക്കി. കോട്ടയംനിലമ്പൂര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍കോട്ടയം എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
രാവിലെ 10 മണിക്കും വൈകിട്ട് നാല് മണിക്കും ഇടയിലുള്ള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 12 വരെ ആദ്യഘട്ടത്തില്‍ നിയന്ത്രിക്കുന്ന ട്രെയിനുകളുടെ പട്ടികയാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ പുറത്തിറക്കിയത്. രണ്ടാം ഘട്ട നിയന്ത്രണങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തിറങ്ങും.
Keywords: Kottayam, News, Kerala, Train, Control, Route, Railway, Train control on Kottayam route from today.
Powered by Info News For You

Comments
Post a Comment