Train Stop | ഇന്റർസിറ്റി എക്സ്പ്രസ്, മംഗ്ളുറു - ചെന്നൈ മെയിൽ ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്നാവശ്യം ശക്തമാവുന്നു; യാത്രാദുരിതത്തിൽ ജനങ്ങൾ

നീലേശ്വരം: (www.kasargodvartha.com) മംഗ്ളുറു - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് (22609, 22610), മംഗ്ളുറു - ചെന്നൈ മെയിൽ (12602, 12601) ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്നാവശ്യം ശക്തമാവുന്നു. 2011 ൽ ഇന്റർസിറ്റി ആരംഭിച്ചത് മുതലുള്ള ആവശ്യമാണ് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്നത്. മൂന്ന് വർഷം മുമ്പ് ഇന്റർസിറ്റി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ പോർവിളി കാരണം അത് നഷ്ടപ്പെടുകയായിരുന്നു.
  
Kasaragod, Kerala, News, Top-Headlines, Mangalore, Coimbatore, Chennai, Railway, Railway Station, Train, Madikai, Demand for Intercity Express, Mangalore-Chennai Mail trains to stop at Neeleswaram.

അത് പോലെ മൂന്ന് വർഷം മുമ്പ് കുറച്ചുകാലം മംഗ്ളുറു - ചെന്നൈ മെയ്‌ലിനും നീലേശ്വരത്ത് സ്റ്റോപ് ഉണ്ടായിരുന്നു. ശക്തമായ രാഷ്ട്രീയ സമ്മർദമില്ലാത്തത് കാരണം അതും നഷ്ടപെടുന്ന അവസ്ഥയാണുണ്ടായത്. ചെന്നൈലേക്കും, കോയമ്പത്തൂരിലേക്കും അതിനിടയിലുള്ള സ്ഥലങ്ങളിലേക്കും പകൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ വണ്ടികളാണ് ഇവ രണ്ടും. കോവിഡിന് ശേഷം ട്രെയിനുകൾ പഴയത് പോലെ സർവീസ് ആരംഭിച്ചതോടെ ഇവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്നവശ്യം ശക്തമായിട്ടുണ്ട്.

ഇതിനായി നിരവധി നിവേദനങ്ങളാണ് വിവിധ സംഘടനകൾ റെയിൽവേക്കും സ്ഥലം എം പി ക്കും നൽകിയിട്ടുള്ളത്. നീലേശ്വരത്തിന്റെ കാര്യത്തിൽ സ്ഥലം എം പിക്ക് തീരെ താല്പര്യമില്ലെന ആക്ഷേപവുമുണ്ട്. ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് നീലേശ്വരം. നീലേശ്വരം മുനിസിപാലിറ്റി, കയ്യൂർ ചീമേനി, കിനാനൂർ കരിന്തളം, മടിക്കൈ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ, കോടോം ബേളൂർ, ചെറുവത്തൂർ പഞ്ചായതുകളിലെ ജനങ്ങൾ പൂർണമായും കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗീകമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ച് യാത്രാ ദുരിതത്തിന് അറുതിവരുത്തണമെന്നാണ് ആവശ്യം.

Keywords: Kasaragod, Kerala, News, Top-Headlines, Mangalore, Coimbatore, Chennai, Railway, Railway Station, Train, Madikai, Demand for Intercity Express, Mangalore-Chennai Mail trains to stop at Neeleswaram.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?