Thrissur Pooram | പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് രാത്രി നടക്കും; നഗരത്തില്‍ ഗതാഗത നിയന്ത്രണം
തൃശൂര്‍: (www.kvartha.com) ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂര്‍ പൂരം മെയ് 10ന്. പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് ഞായറാഴ്ച രാത്രി ഏഴ് മണിക്ക് നടക്കും. രാത്രി ഏഴ് മണിക്ക് പാറമേക്കാവ് ദേവസ്വവും എട്ട് മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. ഇതിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണ സ്വരാജ് മൊതാനത്ത് വെടിക്കെട്ട് കാണാന്‍ ആളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.
സാംപിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഞാറഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം അല്‍പ സമയത്തിനകം തുടങ്ങും. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനോദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
Powered by Info News For You

ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും. തിങ്കളാഴ്ചയും പ്രദര്‍ശനം തുടരും. തിങ്കളാഴ്ച പ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെത്തും. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് തിങ്കളാഴ്ച നടക്കും.
Keywords: Thrissur, News, Kerala, Thrissur-Pooram, Religion, Fireworks, Temple, Sample fireworks at night; Traffic control in the city.
Keywords: Thrissur, News, Kerala, Thrissur-Pooram, Religion, Fireworks, Temple, Sample fireworks at night; Traffic control in the city.
Powered by Info News For You

Comments
Post a Comment