Thrissur Pooram | 2 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ആഘോഷത്തിന്റെ ലഹരിയില്‍ തൃശൂര്‍ പൂരം; ആദ്യ കൊടിയേറ്റം പാറമേക്കാവില്‍
തൃശൂര്‍: (www.kvartha.com) രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ആഘോഷത്തിന്റെ ലഹരിയില്‍ പൂര പ്രേമികള്‍. തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും മറ്റ് എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറുന്നത്.
സ്വരാജ് റൗന്‍ഡില്‍ ആണ് പാറമേക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരത്തിന്റെ പ്രധാന ഭാഗമാണ് പാറമേക്കാവ്. ആദ്യം കൊടിയേറുക ഇവിടെയാണ് എന്നതാണ് പ്രധാന സവിശേഷത. രാവിലെ 10.30 ന് ഉളള മുഹൂര്‍ത്തത്തില്‍ ആണ് പാറമേക്കാവില്‍ കൊടിയേറ്റം.
പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തില്‍ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്ര ഉള്ള കൊടിക്കൂറ നാട്ടും.
പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെയാണ് ഇരു ക്ഷേത്രങ്ങളിലെയും കൊടിയേറ്റ് സമയം. പാറമേക്കാവില്‍ രാവിലെ 10.30ന് ഉള്ളിലാണ് കൊടിയേറ്റ്.
ഈമാസം 10നാണ് പൂരം. എട്ടിനാണ് സാംപിള്‍ വെടിക്കെട്ട്. 11ന് ഉപചാരം ചൊല്ലും.
Powered by Info News For You

Comments
Post a Comment