Thrikkakara By-election | തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; ഉമയുടെ എതിരാളി ആരാകുമെന്ന് ജില്ലാ കമിറ്റി യോഗത്തില്‍ തീരുമാനിക്കും
കൊച്ചി: (www.kvartha.com) തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി ആരാകുമെന്ന് ഉറ്റുനോക്കി കേരളം. ഇടത് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി രാവിലെ 10 ന് സിപിഎം എറണാകുളം ജില്ലാ സെക്രടറിയേറ്റും തുടര്‍ന്ന് ജില്ലാ കമിറ്റി യോഗവും ചേരും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ് വന്നതോടെ കോണ്‍ഗ്രസിലുണ്ടായ അനൈക്യം മുതലെടുത്ത് കൂടിയാകും ഇടത് സ്ഥാനാര്‍ഥി നിര്‍ണയം.
കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ജില്ല കമിറ്റിയംഗം കെ എസ് അരുണ്‍ കുമാര്‍, കൊളജ് അധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയാണ് പരിഗണിക്കുന്നത്. തൃക്കാക്കരയില്‍ രാഷ്ട്രീയ പോരിനിറങ്ങുന്ന സിപിഎമിനും ഇടതുമുന്നണിയ്ക്കും ജയം അനിവാര്യമാണ്. സില്‍വര്‍ലൈന്‍വിഷയം കത്തിനില്‍ക്കുന്നതിനാല്‍ വിമര്‍ശകരുടെ മുനയൊടിക്കാന്‍ ഇടതിന് ജയിക്കണം. ഇക്കാരണാത്താലൊക്കെയാണ് ശക്തനായ പാര്‍ടി സ്ഥാനാര്‍ഥിവേണമെന്ന ആവശ്യം സജീവമായി ഉയരുന്നത്. മണ്ഡലരൂപീകരണത്തിനുശേഷം ഒരിക്കല്‍ പോലും ജയിക്കാനായിട്ടില്ലെന്നത് കൂടി തിരുത്തുക എന്ന ലക്ഷ്യവും ഉപതിരഞ്ഞെടുപ്പിനിറങ്ങുന്ന ഇടതുമുന്നണിയ്ക്കുണ്ട്.
അതേസമയം, ബുധനാഴ്ചയോ വ്യാഴാഴ്ചയോ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാണ് ബിജെപി നീക്കം. എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണിക്കുന്നതെന്നാണ് വിവരം.
Powered by Info News For You

Comments
Post a Comment