Suicide Attempt | കൂടെ താമസിച്ച സ്ത്രീയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് ആരോപണം; പൊലീസ് സ്റ്റേഷന് മുന്നില്‍ 47 കാരന്റെ ആത്മഹത്യാശ്രമം


പുത്തൂര്‍: (www.kvartha.com) കൂടെ താമസിച്ച സ്ത്രീയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് ആരോപിച്ച്  47 കാരന്റെ ആത്മഹത്യാശ്രമം. കോട്ടാത്തല കൊഴുവന്‍പാറയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകരവീട്ടില്‍ ഷൈജു(47)വാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചായിരുന്നു ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഉടന്‍തന്നെ ഓടിയെത്തി പിടിച്ചുമാറ്റിയതിനാല്‍ തീ കൊളുത്താനായില്ല.

News,Kerala,State,Thrissur,Complaint,Police,Suicide Attempt,Local-News, Suicide attempt infront of police station


കൂടെ താമസിച്ച സ്ത്രീയെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ത്തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. പരാതിയുമായി എത്തിയപ്പോള്‍ത്തന്നെ യുവതിയെ ഫോണില്‍ വിളിച്ചു. ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചിട്ടില്ല. തിരുവനന്തപുരത്തുണ്ടെന്നും ഹോം നഴ്‌സായി ജോലിനോക്കുകയാണെന്നും അറിയിച്ചു. ഷൈജുവിനെക്കൊണ്ടും ഇവരോട് സംസാരിപ്പിച്ചിരുന്നു. ബുധനാഴ്ച ഇവരെ തിരുവനന്തപുരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News,Kerala,State,Thrissur,Complaint,Police,Suicide Attempt,Local-News, Suicide attempt infront of police station

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?