Strike | ശമ്പളമില്ല: കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു; നേരിടാന്‍ ഡയസ്‌നോന്‍ പ്രഖ്യാപിച്ച് സര്‍കാര്‍


തിരുവനന്തപുരം: (www.kvartha.com) ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം തൊഴിലാളി യൂനിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. സിഐടിയു പണിമുടക്കില്‍ പങ്കെടുക്കില്ല. ഭരണകക്ഷി സംഘടനയായ എഐടിയുസി പണിമുടക്കില്‍ പങ്കെടുക്കും.

പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോന്‍ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. എങ്കിലും പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂനിയനുകള്‍ അറിയിച്ചു.

ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂനിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം. സിഐടിയു, ബിഎംഎസ്, ടിഡിഎഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറും ചര്‍ച നടത്തിയത്. ശമ്പളം ലഭിക്കണമെന്നതാണ് ചര്‍ചയില്‍ തൊഴിലാളി സംഘടനകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാല്‍ ചര്‍ച പരാജയമായതോടെയാണ് വ്യാഴാഴ്ച വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.

News,Kerala,State,Thiruvananthapuram,Strike,KSRTC,Minister,Salary, KSRTC employees on 24 hour strike starts


40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് നിഗമനം. തെക്കന്‍ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് ബാധിക്കുക. മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നാണ് യൂനിയനുകള്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം 10ന് ശമ്പളം നല്‍കാമെന്നാണ് വ്യാഴായ്ച നടന്ന ചര്‍ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.

പണിമുടക്കിലേക്ക് പോയാല്‍ ഇപ്പോഴത്തെ വരുമാനം പോലും നിലക്കുന്ന സാഹചര്യമുണ്ടാകും. അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. വെറും രാഷ്ട്രീയ നിലപാടാണ് യൂനിയനുകള്‍ സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Thiruvananthapuram,Strike,KSRTC,Minister,Salary, KSRTC employees on 24 hour strike starts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?