Sri Lanka Crisis | സര്‍കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ 5 ആഴ്ചയ്ക്കിടെ 2-ാം തവണയും ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തിന് പൂര്‍ണ അധികാരം


കൊളംബോ: (www.kvartha.com) സര്‍കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ അഞ്ചാഴ്ചയ്ക്കിടെ രണ്ടാം തവണയും ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്റിന്റെ നടപടി. 

'പൊതുക്രമം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്' അടിയന്തരാവസ്ഥയെന്നാണ് പ്രസിഡന്റിന്റെ വക്താവിന്റെ പ്രതികരണം. ഇതോടെ സര്‍കാര്‍വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തിന് പൂര്‍ണ അധികാരം ലഭിക്കും. കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രംഗത്തെത്തി. പാര്‍ലമെന്റ് സമ്മേളനം 17 വരെ നിര്‍ത്തി വച്ചു. സര്‍കാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് നടപടി. വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാതി വീശി. പ്രതിഷേധക്കാരെ വിരട്ടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ജനങ്ങള്‍ പിന്മാറിയില്ല.

ലങ്കന്‍ പാര്‍ലമെന്റിനു സമീപം പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്കെല്ലാം രാജ്യത്ത് ക്ഷാമമാണ്. മാസങ്ങളായി തുടരുന്ന പ്രതിസന്ധിയില്‍ ക്ഷമകെട്ട ജനം തെരുവിലിറങ്ങി. 

ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് നിലവിലെ ലങ്കയുടെ കരുതല്‍ ധനശേഖരം 50 മില്യണ്‍ ഡോളറിലും താഴെയാണ്. അത് പാപ്പരാകുന്ന അവസ്ഥയിലും മോശമാണ് എന്ന് എസ്‌ജെബി എംപി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. ഇനിയും അത് ഇടിഞ്ഞാല്‍ രാജ്യത്തെ നാണയപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 

News,World,international,Sri Lanka,Colombo,Crisis,Economic Crisis,President,Prime Minister,Trending,Top-Headlines, Emergency declared in Sri Lanka again as anti-govt protests escalate


ഇന്‍ഡ്യ ഇതുവരെ ലങ്കയ്ക്ക് നല്‍കിയത് അഞ്ച് ബില്യന്‍ ഡോളറിന്റെ ക്രെഡിറ്റ് ലൈന്‍ ആണ്. ലങ്കയ്ക്കുള്ള ധനസഹായങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി ഇന്‍ഡ്യ 440,000 MT പെട്രോളിന്റെ ഒരു ഷിപ്‌മെന്റ് കൂടി കൊളംബോ തുറമുഖത്തെത്തി. അതേസമയം, കൈപ്പറ്റിയ കടത്തെ റീസ്ട്രക്ചര്‍ ചെയ്യണം എന്ന ശ്രീലങ്കയുടെ അഭ്യര്‍ഥന ചൈന നിരസിച്ചിരിക്കുകയാണ്.

1948-ല്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയില്‍ രോഷം ആളിപ്പടരുകയാണ്. കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത സര്‍കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. 'ഗോ ഹോം ഗോട' (Go home Gota) എന്നാണ് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പ്രതിഷേധ സ്വരം.

Keywords: News,World,international,Sri Lanka,Colombo,Crisis,Economic Crisis,President,Prime Minister,Trending,Top-Headlines, Emergency declared in Sri Lanka again as anti-govt protests escalate

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?