Skeleton Found | 5 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ അഞ്ച് വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറയിന്‍കീഴ് വക്കം ചെറിയ പള്ളിയ്ക്ക് സമീപം കൊന്നക്കുട്ടം വീട്ടില്‍ സലാഹുദ്ദീന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണ് ഒരു ഏകറോളമുള്ള പറമ്പില്‍ തെങ്ങിന്‍ തൈകള്‍ നടാന്‍ ആരംഭിച്ചത്.

തുടര്‍ന്ന് കിണര്‍ നശിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പുത്തന്‍നട സ്വദേശി കുട്ടപ്പനെ കിണര്‍ വൃത്തിയാക്കാന്‍ സ്ഥലമുടമ ചുമതലപ്പെടുത്തുകയായിരുന്നു. വൃത്തിയാക്കുന്നതിനിടെ കിണറില്‍നിന്നും അസ്ഥികൂടം മുഴുവനും പുറത്തു വന്നിട്ടും ജോലിക്കാര്‍ തിരിച്ചറിഞ്ഞില്ല. പിന്നീട് കിണര്‍ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിനിടെ തലയോട്ടി ശ്രദ്ധയില്‍പെട്ടതോടെ അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങള്‍ കിണറിന് സമീപം കുഴിച്ചിട്ടു.

Thiruvananthapuram, News, Kerala, Well, Skeleton, Found, Police, Skeleton found while cleaning well.

തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരത്തോടെ സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു. അസ്ഥികൂടത്തിനു പുറമേ ഇവിടെനിന്ന് ഷര്‍ടും മുണ്ടും കണ്ടെത്തി. ഷര്‍ടിന്റെ പോകറ്റില്‍നിന്നും തിരിച്ചറിയല്‍ രേഖയും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടാവശിഷ്ടങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Well, Skeleton, Found, Police, Skeleton found while cleaning well.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?