Shunting Accident | അമൃത എക്‌സ്പ്രസ് ഷണ്ടിംഗിനിടെ അപകടം; എന്‍ജിനീയറുടെ കാല്‍ അറ്റുപോയി; വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്



തിരുവനന്തപുരം: (www.kvartha.com) തമ്പാനൂരില്‍ അമൃത എക്‌സ്പ്രസ്
ഷണ്ടിംഗിനിടെ അപകടം. ട്രെയിന്‍ തട്ടി രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്യാം ശങ്കറിന്റെ (56) ഒരു കാല്‍ നഷ്ടമായി. എന്‍ജിനും ബോഗിക്കും ഇടയില്‍പെട്ടായിരുന്നു അപകടമെന്നാണ് വിവരം. രണ്ട് ജീവനക്കാരാണ് ട്രെയിനിന് ഇടയില്‍പെട്ടത്. അപ്രന്റീസ് മിഥുന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. രാം ശങ്കറിനെ വലതുകാല്‍ മുറിഞ്ഞ പോയ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

News,Kerala,State,Top-Headlines, Accident, Train, Injured, Officers, Treatment, hospital, Railway Officers Injured in Amritha Express Shunting Accident


സംഭവത്തില്‍ പൊലീസ് ചൊവ്വാഴ്ച വിശദമായ അന്വേഷണം ആരംഭിക്കും. രാത്രിയില്‍ ഇവര്‍ സ്ഥലത്തെത്തിയത് മുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഷണ്ടിംഗ് യാര്‍ഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം. എന്നാല്‍ എങ്ങനെയാണ് ട്രെയിന്‍ തട്ടിയതെന്ന കാര്യം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Keywords: News,Kerala,State,Top-Headlines, Accident, Train, Injured, Officers, Treatment, hospital, Railway Officers Injured in Amritha Express Shunting Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?