Shooting | സഊദിയില്‍ പൊതുസ്ഥലത്തുവച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത സംഭവം; ഒരാള്‍ അറസ്റ്റില്‍
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ പൊതുസ്ഥലത്തുവച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. റിയാദ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തലസ്ഥാന നഗരിക്ക് സമീപം ഹോതാത് ബാനി തമീം ഗവര്‍ണറേറ്റിലാണ് സഊദി പൗരന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
പൊതുസ്ഥലത്ത് വെടിവയ്ക്കുകയും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപോര്‍ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റിയാദില്‍ നടക്കുന്ന രണ്ടാമത്തെ സമാനരീതിയിലുള്ള അറസ്റ്റാണിത്.
മാര്‍ച്ച് മാസം അവസാനത്തോടെ റോഡില്‍ വച്ച് ആകാശത്തേക്ക് വെടിവച്ച രണ്ട് സ്വദേശി യുവാക്കളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ പ്രവൃത്തിയെ യുവാക്കള്‍ പുകഴ്ത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
Keywords: Riyadh, News, Gulf, World, Top-Headlines, Arrest, Arrested, Crime, Police, Shot, One arrested in Saudi for shot in public place.
Powered by Info News For You

Comments
Post a Comment