Shah In Telangana | 'ബിജെപി തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ അരിയും വാങ്ങും; മുസ്ലിംകളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും സംവരണം ഇല്ലാതാക്കും'; സംസ്ഥാനം പിടിക്കാൻ വാഗ്ദാനങ്ങളുമായി അമിത് ഷാ

ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുസ്ലിംകളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും സംവരണം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ന്യൂനപക്ഷ സംവരണങ്ങള്‍ ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ ദോഷകരമായി ബാധിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം ബിജെപി ഇല്ലാതാക്കിക്കഴിഞ്ഞാല്‍, എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് വിപുലമായ അവസരങ്ങളും വലിയ ആനുകൂല്യങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
  
Hyderabad, Telangana, News, Top-Headlines, BJP, Muslim, Central Government, Farmers, BJP state govt will purchase all rice, end Muslim quota: Shah

സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ രണ്ടാം ഘട്ട പ്രജാ സംഗ്രാമ യാത്രയുടെ സമാപനം കുറിച്ചുകൊണ്ട് തുക്കുഗുഡയിലെ പൊതുയോഗത്തില്‍ വെച്ചാണ് അമിത് ഷായുടെ പ്രഖ്യാപനം. കെസിആര്‍ സര്‍കാരിനെ വേരോടെ പിഴുതെറിയാന്‍ ജനങ്ങളോടും ബിജെപി പ്രവര്‍ത്തകരോടും ആവര്‍ത്തിച്ച് ആഹ്വാനം ചെയ്ത അമിത് ഷാ, വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത അഴിമതി കുടുംബമാണ് ടിആര്‍എസ് സര്‍കാരിനെ നയിക്കുന്നതെന്നും പറഞ്ഞു. ജലം, വിഭവങ്ങള്‍, ജോലികള്‍ എന്നിവയും അമിത് ഷാ വാഗ്ദാനം ചെയ്തു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരിക്കുന്ന സര്‍കാരാണ് ഈ സംസ്ഥാനത്തിന് വേണ്ടതെന്നും തെലങ്കാനയെ കടുത്ത കടത്തിലേക്ക് തള്ളിവിട്ടത് ടിആര്‍എസ് സര്‍കാരാണെന്നും അദ്ദേഹം ആരോപിച്ചു.

'എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് കൂടുതല്‍ വായ്പകള്‍ വേണ്ടത്? ഇത് നിങ്ങളുടെ മകനോ മകള്‍ക്കോ ഉപകരിക്കാന്‍ വേണ്ടിയാണോ, ഞാന്‍ 13 വയസ് മുതല്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയതാണ്, ഇത്രയും വര്‍ഷത്തിനിടയില്‍, ഇത്രയും മോശവും അഴിമതി നിറഞ്ഞതുമായ ഒരു സര്‍കാരിനെ ഞാന്‍ കണ്ടിട്ടില്ല', ടിആര്‍എസ് സര്‍കാരിനെതിരെ അമിത് ഷാ കടന്നാക്രമിച്ചു.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഓരോ തരി പുഴുങ്ങിയ അരിയും വാങ്ങുമെന്നും പ്രഖ്യാപിച്ച അദ്ദേഹം കേന്ദ്രത്തെ ന്യായീകരിച്ച്, ഇത് സംസ്ഥാന സര്‍കാരിന്റെ ജോലിയാണെന്നും അതില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് സര്‍കാര്‍ പരാജയപ്പെട്ടെന്നും ആരോപിച്ചു. തെലങ്കാന തങ്ങളുടെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കുക. ബിജെപി ചുമതലയേല്‍ക്കും, സംസ്ഥാനത്തെ ബിജെപി സര്‍കാര്‍ കര്‍ഷകരില്‍ നിന്ന് പുഴുങ്ങിയ അരി വാങ്ങും. രണ്ട് കിടപ്പുമുറിയുള്ള വീടുകള്‍, ജോലി, കുടിവെള്ളം തുടങ്ങിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ചന്ദ്രശേഖര്‍ റാവു രണ്ടുതവണ അധികാരത്തില്‍ വന്നതെന്നും എന്നാല്‍ അവയൊന്നും പാലിച്ചില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Keywords: Hyderabad, Telangana, News, Top-Headlines, BJP, Muslim, Central Government, Farmers, BJP state govt will purchase all rice, end Muslim quota: Shah.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?