SC Slams Kerala | 'നിസ്സാര ഹര്‍ജികളുമായി വരാതെ ആദ്യം പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കൂ'; കേരള സര്‍കാരിന് സുപ്രീം കോടതിയുടെ ശകാരം


ന്യൂഡെല്‍ഹി: (www.kvartha.com) താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍ എസ് സുബീറിന് സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹര്‍ജിയുമായെത്തിയ കേരള സര്‍കാരിന് സുപ്രീം കോടതിയുടെ ശകാരം.

ഇത്തരം നിസ്സാര ഹര്‍ജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാക്കൂവെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് ഉപദേശിച്ചു. അപര്‍ ഡിവിഷന്‍ ക്ലാര്‍കിന് സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള ഹര്‍ജി നല്‍കിയതിന് ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പെട്ട ബെഞ്ചാണ് കേരള സര്‍കാരിനെ കണക്കിന് കൊട്ടിയത്.

എല്‍ഡി ക്ലാര്‍കായി കയറിയ സുബീറിന്റെ സീനിയോറിറ്റി ശരിവച്ചു കൊണ്ടായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനലിന്റെ വിധി. ഹൈകോടതിയും ഇതു ശരിവച്ചു. തുടര്‍ന്നാണ് സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഒരു അപര്‍ ഡിവിഷന്‍ ക്ലാര്‍കിന് സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍കാര്‍ വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടേ? കോടതി ചോദിച്ചു. ഹര്‍ജി പരിഗണിച്ചയുടന്‍ ഇതു സുപ്രീം കോടതി ഇടപെടേണ്ട വിഷയമാണോയെന്ന് ബെഞ്ച് ചോദിച്ചു. 

News,National,India,New Delhi,Supreme Court of India,Criticism, Government, Road,school,Top-Headlines, Supreme court slams Kerala Government on silly case


സ്ഥാനക്കയറ്റ സമയത്ത് ഉദ്യോഗസ്ഥന്‍ വേതനമില്ലാത്ത അവധിയിലായിരുന്നെന്നും സീനിയോറിറ്റി തിരികെ ജോലിയില്‍ പ്രവേശിച്ച സമയം മുതല്‍ ആക്കുകയാണ് ചെയ്തതെന്നും സര്‍കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കൗന്‍സല്‍ ഹര്‍ശദ് ഹമീദ് വാദിച്ചു. വേതനമില്ലാത്ത അവധി സമയം സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, അദ്ദേഹം ജോലിക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും ജസ്റ്റിസ് സൂര്യകാന്ത് ഓര്‍മിപ്പിച്ചു. സംസ്ഥാന സര്‍കാര്‍ ആയതുകൊണ്ട് കാര്യങ്ങള്‍ ഇങ്ങനെയാകാമെന്നില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ നിയമകോടതി മാത്രമല്ല, നീതിന്യായകോടതി കൂടിയാണെന്ന് പറഞ്ഞ രണ്ടംഗ ബെഞ്ച് ഹര്‍ജി ഉടന്‍ തള്ളി.

Keywords: News,National,India,New Delhi,Supreme Court of India,Criticism, Government, Road,school,Top-Headlines, Supreme court slams Kerala Government on silly case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?