Sangeetha Sajith | പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു
തിരുവനന്തപുരം: (www.kvartha.com) ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തിനു ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ വച്ച് നടക്കും.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി 200ഓളം സിനിമകളില്‍ പാടിയിട്ടുണ്ട്. എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലെ 'അമ്പിളിപ്പൂവട്ടം പൊന്നുരുളി' എന്ന ഗാനത്തിലൂടെയാണ് പ്രശസ്തയായത്. മിസ്റ്റര്‍ റോമിയോയില്‍ എ ആര്‍ റഹ് മാന്റെ സംഗീത സംവിധാനത്തില്‍ പാടിയ 'തണ്ണീരൈ കാതലിക്കും' എന്ന ഗാനം ഹിറ്റായിരുന്നു.
Powered by Info News For You

പഴശ്ശിരാജയിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', രാക്കിളിപ്പാട്ടിലെ 'ധും ധും ധും ദൂരെയേതോ', കാക്കക്കുയിലിലെ 'ആലാരെ ഗോവിന്ദ', അയ്യപ്പനും കോശിയിലെ 'താളം പോയി തപ്പും പോയി' തുടങ്ങിയ നിരവധി പാട്ടുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി സംഗീത. കുരുതി സിനിമയുടെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
Keywords: Thiruvananthapuram, News, Kerala, Singer, Death, Obituary, Treatment, Playback singer Sangeetha Sajith dies at 46.
Keywords: Thiruvananthapuram, News, Kerala, Singer, Death, Obituary, Treatment, Playback singer Sangeetha Sajith dies at 46.
Powered by Info News For You

Comments
Post a Comment