Remanded |എം ഡി എം എയുമായി പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍

തലശേരി: (www.kvartha.com) കണ്ണൂര്‍ നഗരത്തില്‍ സിന്തറ്റിക് മയക്കുമരുന്നായ എം ഡി എം എയുമായി പിടിയിലായ ചൊക്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കളെ കോടതിയില്‍ ഹാജരാക്കി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച്ച രാത്രി കണ്ണൂര്‍ യോഗശാല റോഡില്‍വെച്ചു കണ്ണൂര്‍ ടൗണ്‍ എസ് ഐ നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ നിന്നും മയക്കുമരുന്നുമായി നാലുയുവാക്കളെ പൊലിസ് പിടികൂടിയത്.
 
ചൊക്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ജുന്‍ദാസ്(25), അബ്ദുല്‍ സാജിദ്(25), തഫ്സീര്‍(26), ടി കെ അശ്വിന്‍(27) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 0.69ഗ്രാം എം ഡി എം എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ്, രസന്ത്, മിഥുന്‍ എന്നിവരും വാഹനപരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kerala, Kannur, Thalassery, News, Accused, Remanded, Police, Drugs, Top-Headlines, Accused were remanded


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?