Recruitment to Excise | 'ലഹരി വസ്‌തുക്കളുടെ ഉപയോഗം വർധിക്കുന്നു'; 100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി സ്‌പെഷല്‍ റിക്രൂട്മെന്റിലൂടെ നിയമിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍; ചില എക്‌സൈസ് ഉദ്യോഗസ്ഥർ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നുവെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി
തൃശൂർ: (www.kvartha.com) ആദിവാസി മേഖലയില്‍ ഉള്‍പെടെ ലഹരി വസ്തുക്കള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ നിന്ന് 100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മായി സ്‌പെഷല്‍ റിക്രൂട്മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലേക്ക് നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ധിച്ച് വരികയാണെന്നും യുവജനതയെ ഉള്‍പെടെ ബാധിക്കുന്ന പ്രശ്‌നമായി ഇവ മാറിയിരിക്കുന്നതായും മന്ത്രി പറഞ്ഞു.
എക്‌സൈസ് അകാഡമിയില്‍ 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച് 126 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 25ാമത്തെ ബാചിലെ ഏഴ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളില്‍ ഒന്നായി എക്‌സൈസ് മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി പുറത്തിറങ്ങുന്നതെന്നും അതിനാല്‍ അവര്‍ക്ക് എക്‌സൈസ് വകുപ്പിനെ നവീകരിക്കാനുള്ള കഴിവും ശേഷിയുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആത്മാര്‍പണത്തോടെ ഒരു വിഭാഗം എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുന്നു എന്നതില്‍ അഭിമാനമുണ്ട് എന്നാല്‍ ചില ആളുകള്‍ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നു. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.പാലക്കാട് കള്ളുഷാപ് ലൈസൻസ് അനുവദിക്കുന്നതിൽ പച്ചയായ അഴിമതി നടത്തിയതിന്റെ വിവരങ്ങൾ സർകാരിന് ലഭിച്ചിട്ടുണ്ട്. ഈ അഴിമതിക്ക് ഒരു കാരണവശാലും സർകാർ കൂട്ടുനിൽക്കില്ല. ഇത്തരം മാമൂൽ പ്രക്രിയകളെ സർകാർ തുറന്നെതിർക്കും.
തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാവും. സംശുദ്ധവും അഴിമതി രഹിതമായ പ്രവർത്തനങ്ങൾ നടത്താൻ പുതിയ സേനാംഗങ്ങൾ മുന്നോട്ട് വരണം. എക്‌സൈസിൽ സ്‌ത്രീ പുരുഷ തുല്യത വാക്കിലും പ്രവൃത്തിയിലും നടപ്പാക്കാനാണ് സർകാർ ലക്ഷ്യം. നിയമവിരുദ്ധ ലഹരിവസ്‌തുക്കളുടെ ഉപയോഗം കേരളം നേരിടുന്ന മുഖ്യവിപത്തായി മാറുകയാണ്. എക്‌സൈസ് സംഘം തടയിടുമ്പോഴും ശക്തിയാർജിക്കുകയാണ്.
ക്രിസ്‌റ്റൽ രൂപത്തിലുള്ള ലഹരിമരുന്നുകൾ വ്യാപകമാണ്. ഇത് യുവാക്കളിലും സമൂഹത്തിലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. പുറം കടലിൽ 1500 ലധികം കോടിയുടെ മയക്കുമരുന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്. ജനങ്ങളെയാകെ മയക്കുമരുന്ന് വലയിൽനിന്ന് രക്ഷിക്കാൻ വ്യാപക ബോധവൽക്കരണം ആവശ്യമാണ്. കോളജ്, സ്‌കൂൾ തലങ്ങളിലും ഗ്രാമ പഞ്ചായത്, നഗരസഭ, കോർപറേഷൻ തലങ്ങളിലും ബോധവൽക്കരണം വ്യാപകമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Powered by Info News For You

Keywords: 100 Adivasi youths to be recruited in Excise force, says Minister MV Govindan Master, Kerala, News, Top-Headlines, Thrissur, Minister, Women, Palakkad, Government, College, School, Panchayath, Corporation.
< !- START disable copy paste -->
Powered by Info News For You
.jpg)
Comments
Post a Comment