Rahul Gandhi Visit | രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് ഉസ്മാനിയ യൂനിവേഴ്‌സിറ്റി
ഹൈദരാബാദ്: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ഉസ്മാനിയ യൂനിവേഴ്‌സിറ്റി അനുമതി നിഷേധിച്ചു. ഉസ്മാനിയ സര്‍വകലാശാലയില്‍ മെയ് ഏഴിന് രാഷ്ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതില്‍ രാഹുല്‍ പങ്കെടുക്കുമെന്നും പാര്‍ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ ആരും തന്നെ സര്‍വകലാശാലയില്‍ രാഷ്ട്രീയേതര പരിപാടി നടത്തേണ്ട എന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചത്.
ഏപ്രില്‍ 23 നാണ് സര്‍വകലാശാല സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2017 മുതല്‍ ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ രാഷ്ട്രീയ പരിപാടികള്‍ ഉള്‍പെടെയുള്ള അകാഡമിക് ഇതര പ്രവര്‍ത്തനങ്ങള്‍ തടയുന്ന പ്രമേയം എക്സിക്യൂടീവ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കോളജ് അഡ്മിനിസ്ട്രേഷന്‍ ചൂണ്ടിക്കാണിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരമായി കലഹം ഉണ്ടാക്കുന്നുവെന്ന് കാണിച്ച് ചില വിദ്യാര്‍ഥികള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ പരിസരത്ത് രാഷ്ട്രീയപരമായ പൊതുയോഗങ്ങള്‍ അനുവദിക്കരുതെന്ന് ഹൈകോടതി സംസ്ഥാന സര്‍കാരിനോട് നിര്‍ദേശിച്ചത്. ഇതോടെ 2017 ജൂണില്‍ രാഷ്ട്രീയ പരിപാടികള്‍ വിലക്കിക്കൊണ്ടുള്ള പ്രമേയത്തിന് ആദ്യമായി അംഗീകാരം നല്‍കുകയായിരുന്നു.
Keywords: Hyderabad, News, National, Rahul Gandhi, Politics, University, Students, Osmania University refuses to permit Rahul Gandhi visit.
Powered by Info News For You

Comments
Post a Comment