Protest March | കാപ്പ ചുമത്തിയതിനെതിരെ എസ് ഡി പി ഐ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി
കണ്ണൂര്‍: (www.kvartha.com) എസ് ഡി പി ഐ പേരാവൂര്‍ മണ്ഡലം സെക്രടറി ശമീര്‍ മുരിങ്ങോടിയെ അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ചുവെന്നാരോപിച്ച് 'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല' എന്ന മുദ്രാവാക്യവുമായി എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി. മാര്‍ച് രാവിലെ സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ചു.
പ്ലാസ ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പഴയ ബസ്റ്റാന്‍ഡ്, താലൂക് ഓഫീസ്, കാല്‍ടെക്‌സ് വഴി മാര്‍ച് സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ സമാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ടൗണ്‍ പൊലീസിന്റെ നേതൃത്വത്തിന്‍ വന്‍ പോലീസും വരുണ്‍ ജലപീരങ്കിയും നിലയുറപ്പിച്ചിരുന്നു. എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഉസ്മാന്‍ മാര്‍ച് ഉദ്ഘാടനം ചെയ്തു.
Powered by Info News For You

ബോധപൂര്‍വ്വം തങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്താനാണ് പൊലീസുകാരുടെ നിലപാടെങ്കില്‍ നിയമത്തിന്റെ ഏതറ്റംവരെയും പോയി അത്തരം ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ പിടിച്ച് കൊണ്ടുവരും. ആര്‍എസ്എസിന് വിടുപണി ചെയ്യുന്നവരെ ബഹുമാനിക്കാനോ അനുസരിക്കാനോ ബാധ്യസ്ഥതമല്ല. ചില പൊലീസുകാര്‍ പല താല്‍പര്യങ്ങളുടെ പേരില്‍ കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നു. മുന്‍ ചീഫ് സെക്രടറി കെ ജയകുമാര്‍ തന്റെ അനുഭവകഥയില്‍ പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടിയുട്ടുണ്ട്.
പാര്‍ടിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ അതിന്റെ തുടക്കം കാലം മുതല്‍ ഇവിടെ പൊലീസും മുഖ്യധാരാ പാര്‍ടികളും പലവിധ പ്രതിബന്ധങ്ങളും സൃഷ്ട്ടിച്ച് തടസപ്പെടുത്താന്‍ ശ്രമിച്ചിട്ട് ഒരിഞ്ച് പിന്മാറിയിട്ടില്ല. സിഐയുടെ റിപോര്‍ടിന്റെ പേരില്‍ ചുമത്തിയ കാപ്പ പിന്‍വലിക്കാന്‍ കലക്ടര്‍ തയ്യാറാവണം. നിര്‍മാണത്തിലിരിക്കുന്ന വീടിന് മുന്നില്‍ വയ്ക്കുന്ന യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത നോക്കുകുത്തിയായി കേരളത്തിന്റെ ആഭ്യന്തര മന്ത്രി മാറിയ കാഴ്ചയാണ് കഴിഞ്ഞ കുറേ നാളായി ഇവിടെ കാണുന്നതെന്ന് പി കെ ഉസ്മാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രടറി ബശീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മുസ്തഫ നാറാത്ത്, ശംസുദ്ദീന്‍ മൗലവി, കെ പി സുഫീറ, എ ഫൈസല്‍, സി കെ ഉമ്മര്‍ മാസ്റ്റര്‍ മാര്‍ചിന് നേതൃത്വം നല്‍കി
Keywords: Kannur, News, Kerala, Protest, Protesters, SDPI, March, Inauguration, Protest march to SDPI Collectorate against Kappa imposition.

Comments
Post a Comment