Pooram Fireworks | മാനത്ത് പൊട്ടിവിരിഞ്ഞ സാംപിള്‍ വെടിക്കെട്ടില്‍ പൂരങ്ങളുടെ പൂരത്തിന് ഗംഭീര തുടക്കം; വിളംബരമറിയിച്ച് തെക്കേ ഗോപുരനട തുറന്നു, ചൊവ്വാഴ്ച മേളം കൊഴുക്കും


തൃശൂര്‍: (www.kvartha.com) ജനങ്ങളെ സ്വരാജ് റൗന്‍ഡില്‍ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വൈകിയെങ്കിലും ആകാശവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് നടന്നു. രാത്രി ഏഴു മണിക്ക് നിശ്ചയിച്ചിരുന്ന സാംപിള്‍ വെടിക്കെട്ട് എട്ടുമണിയോടെയാണ് ആരംഭിച്ചത്. ആദ്യം പാറമേക്കാവ് വിഭാഗവും പിന്നീട് തിരുവമ്പാടി വിഭാഗവും സാംപിള്‍ വെടിക്കെട്ട് നടത്തി. 

ഡയനയും, കുഴി മിന്നലും അമിട്ടും ചേര്‍ന്ന് എട്ടു മിനിറ്റ് ആകാശത്ത് ദ്യശ്യവിസ്മയം. പാറമേക്കാവിന്റെ വെടിക്കെട്ട് നടന്ന് അരമണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു തിരുവമ്പാടിയുടെ കൂട്ടപ്പൊരിച്ചില്‍.

വൈകീട്ട് 3 മണിക്ക് തന്നെ റൗന്‍ഡിലേക്കുള്ള വാഹന ഗതാഗതം പൊലീസ് നിരോധിച്ചിരുന്നു. ഫയര്‍ ലൈനില്‍ നിന്നും 100 മീറ്റര്‍ മാറി മാത്രമെ ആളുകളെ നിര്‍ത്താവൂവെന്ന നിബന്ധനയുള്ളതിനാല്‍ പെസോ അധിക്യതര്‍ അളന്നു നോക്കിയതിന്റെ അടിസ്ഥാനത്തില്‍ സ്വരാജ് റൗന്‍ഡിലെ ചില ഭാഗങ്ങളിലേക്ക് മാത്രം ആളുകളെ പ്രവേശിപ്പിച്ചു.

സാംപിള്‍ വെടിക്കെട്ട് പൊട്ടിവിരിഞ്ഞതോടെ പൂരങ്ങളുടെ പൂരത്തിന് ഗംഭീര തുടക്കമായി. ചൊവ്വാഴ്ചയാണ് തൃശൂര്‍ പൂരം. പൂരവിളംബരമായി തിങ്കള്‍ രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാര്‍ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. മേളത്തോടെ നിലപാടുതറയിലെത്തി മടങ്ങുന്നതോടെയാണ് പൂരം വിളംബരത്തിന് തുടക്കമാവുക. 

News,Kerala,State,Thrissur,Thrissur-Pooram,Festival,Trending,Top-Headlines, Fireworks, Thrissur Pooram Sample Fireworks


പാറമേക്കാവ് -തിരുവമ്പാടി വിഭാഗക്കാരുടെ ചമയ പ്രദര്‍ശനം ഞായറാഴ്ച ആരംഭിച്ചു. ചൊവ്വ രാവിലെ എട്ട് ഘടകദേശപ്പൂരങ്ങളോടെ 30 മണിക്കൂര്‍ നീളുന്ന പൂരക്കാഴ്ചകള്‍ക്ക് തുടക്കമാകും. പകല്‍ 11 ഓടെ തിരുവമ്പാടിയുടെ മഠത്തില്‍വരവ് ആരംഭിക്കും. പകല്‍ 12ന് 15 ആനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. തുടര്‍ന്ന് തെക്കേ ഗോപുരനടയില്‍ കുടമാറ്റം. 

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. അന്ന് ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും. കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ പൂരം നടക്കുന്നത്. 

Keywords: News,Kerala,State,Thrissur,Thrissur-Pooram,Festival,Trending,Top-Headlines, Fireworks, Thrissur Pooram Sample Fireworks

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?