PM Says | അടുത്ത തവണയും പ്രധാനമന്ത്രിയാകുമെന്ന സൂചന നല്‍കി നരേന്ദ്ര മോഡി; 'രണ്ട് തവണ പ്രധാനമന്ത്രിയായി, ഇനിയെന്ത്' എന്ന് ചോദിച്ച പ്രതിപക്ഷ നേതാവിനോട് തനിക്ക് വിശ്രമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞെന്ന് മോഡി

ന്യൂഡെല്‍ഹി: (www.kvartha.com) ഒരു തവണ കൂടി രാജ്യത്തെ നയിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സൂചിപ്പിച്ചു. 'ഞാന്‍ ബഹുമാനിക്കുന്ന വളരെ മുതിര്‍ന്ന ഒരു പ്രതിപക്ഷ നേതാവ് ഒരിക്കല്‍ ചോദിച്ചു, രണ്ട് തവണ പ്രധാനമന്ത്രിയായതിന് ശേഷം ഇനി എന്താണ് ചെയ്യാന്‍ ബാക്കിയുള്ളത്, സര്‍കാര്‍ പദ്ധതികള്‍ രാജ്യത്തെല്ലായിടത്തും എത്തുന്നത് വരെ എനിക്ക് വിശ്രമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു'. നാല് കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഒത്തുകൂടിയ ബറൂച്ചിലെ ഉത്കര്‍ഷ് സമാരോഹില്‍ സംസാരിക്കുകയായിരുന്നു മോദി.
  
Opposition leader told me 'PM twice, what more', but I can't rest: Narendra Modi, National, News, Top-Headlines, Newdelhi, Prime Minister, Narendra Modi, Politics.

'ഒരിക്കല്‍ ഞാന്‍ ഒരു നേതാവിനെ കണ്ടു. അദ്ദേഹം വളരെ മുതിര്‍ന്ന നേതാവാണ്, രാഷ്ട്രീയ എതിരാളിയാണ്, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു ദിവസം, എന്നെ കാണാന്‍ വന്നു, ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം പറഞ്ഞു, മോദിജി, ഇനി നിങ്ങള്‍ക്ക് മറ്റെന്താണ് ചെയ്യാനുള്ളത്? രാജ്യം നിങ്ങളെ രണ്ടുതവണ പ്രധാനമന്ത്രിയാക്കി. രണ്ട് തവണ പ്രധാനമന്ത്രിയായത് വലിയ നേട്ടമായാണ് താന്‍ കരുതുന്നത്', മോദി പറഞ്ഞു.

'ഈ മോദി എങ്ങനെയാണ് വളര്‍ന്ന് വന്നതെന്ന് അദ്ദേഹത്തിനറിയില്ല. എന്നെ രൂപപ്പെടുത്തിയത് ഗുജറാതിന്റെ മണ്ണാണ്. സംഭവിച്ചതെല്ലാം നല്ലതാണെന്ന് വിചാരിച്ച് എനിക്ക് വിശ്രമിക്കാനാകില്ല, എന്റെ സ്വപ്നം സമ്പൂര്‍ണമാണ്. 100 ശതമാനം ലക്ഷ്യം നേടുന്ന രീതിയിലേക്ക് സര്‍കാര്‍ സംവിധാനത്തെ മാറ്റിയെടുക്കുക, പൗരന്മാരില്‍ വിശ്വാസം സൃഷ്ടിക്കുക. അതാണ് ലക്ഷ്യം.

2014ല്‍ എന്നെ തെരഞ്ഞെടുത്തപ്പോള്‍ രാജ്യത്തിന്റെ പകുതിയും ടോയ്ലറ്റുകള്‍, വാക്സിനേഷന്‍, വൈദ്യുതി, ബാങ്ക് അകൗണ്ടുകള്‍ എന്നിവയില്‍ നിന്ന് 100 മൈല്‍ അകലെയായിരുന്നു, ഒരു വിധത്തില്‍ അവ നിഷേധിക്കപ്പെട്ടതാണ്. ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളുടെ എല്ലാ ശ്രമങ്ങളാലും നിരവധി പദ്ധതികള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. ഈ നേട്ടങ്ങളെല്ലാം ബുദ്ധിമുട്ടുള്ള ജോലികളായിരുന്നു, രാഷ്ട്രീയക്കാര്‍ പലതിനെയും തൊടാന്‍ ഭയപ്പെടുന്നു. എന്നാല്‍ ഞാന്‍ ഇവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല, മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ്.

100 ശതമാനം ലക്ഷ്യത്തിലെത്തുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. ഇത് സംഭവിക്കുമ്പോള്‍, പല പദ്ധതികളിലൂടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കയ്യില്‍ കിട്ടുന്ന പണത്തിന് എനിക്ക് അവകാശമുണ്ടെന്ന് പൗരന്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു, ഇത് കടമയുടെ വിത്ത് വിതയ്ക്കുന്നു. ഇത് സംഭവിക്കുമ്പോള്‍, വിവേചനമുണ്ടാകില്ല, ശുപാര്‍ശയുടെ ആവശ്യമില്ല. ഇത് സംഭവിക്കുമ്പോള്‍ രാഷ്ട്രീയ പ്രീണനം അവസാനിക്കും.

ഒരിക്കല്‍ എനിക്ക് സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍, എന്റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍, ഞാന്‍ പറഞ്ഞു, 'സഹോദരാ, എനിക്ക് കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹമുണ്ട്, എനിക്ക് ഈ കവചം ഉള്ളത് വരെ ആര്‍ക്കും എന്നോട് ഒന്നും ചെയ്യാന്‍ കഴിയില്ല. താന്‍ ഒരു കുടുംബാംഗം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. തന്റെ സര്‍കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. പുതിയ വാഗ്ദാനവും പുതിയ ഊര്‍ജവുമായി മുന്നോട്ട് പോവുകയാണ്', മോഡി കൂട്ടിച്ചേർത്തു.

Keywords: Opposition leader told me 'PM twice, what more', but I can't rest: Narendra Modi, National, News, Top-Headlines, Newdelhi, Prime Minister, Narendra Modi, Politics.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?