Pinarayi Vijayan | അമേരികയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: (www.kasargodvartha.com) അമേരികയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ മടങ്ങിയെത്തി. പുലര്‍ചെയാണ് തിരിച്ചെത്തിത്. ദുബൈ വഴി മൂന്ന് മണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. കൂടെ ഭാര്യ കമലയും ഉണ്ടായിരുന്നു. ഡിജിപി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 

18 ദിവസത്തെ ചികില്‍സക്കായി കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി മിനസോടയിലെ മയോ ക്ലിനികിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്‌സനല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ചികിത്സയിലിരിക്കെ ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. 

News,Kerala,State,Top-Headlines,Thiruvananthapuram,Minister,Pinarayi-Vijayan,Treatment,health, CM Pinarayi Vijayan Returns from USA


ജനുവരിയില്‍ അദ്ദേഹം യുഎസില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ തുടര്‍ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാര്‍ടി കോണ്‍ഗ്രസ് ഉള്‍പെടെയുള്ള തിരക്ക് മൂലമാണ് വൈകിയത്. സംസ്ഥാനത്ത് മടങ്ങിയെത്തിയ പിണറായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകും. 12 ന് നടക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

Keywords: News,Kerala,State,Top-Headlines,Thiruvananthapuram,Minister,Pinarayi-Vijayan,Treatment,health, CM Pinarayi Vijayan Returns from USA

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?