Paddy Field | മട വീഴ്ച; 30 ഏകര്‍ വിളവെടുക്കാന്‍ പാകമായ നെല്‍ക്കൃഷി നശിച്ചു
മാന്നാര്‍: (www.kvartha.com) മാന്നാര്‍ കുട്ടമ്പേരൂര്‍ കണ്ണന്‍കുഴി പാടത്ത് 30ഓളം ഏകര്‍ വിളവെടുക്കാന്‍ പാകമായ നെല്‍ക്കൃഷി നശിച്ചു. കുട്ടമ്പേരൂര്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ മടവീഴ്ചയിലാണ് ചൊവ്വാഴ്ച പുലര്‍ചെ നെല്‍ക്കൃഷി വെള്ളംകയറി നശിച്ചത്. തുടര്‍ന്ന് മാന്നാര്‍ കൃഷി ഓഫിസര്‍ പി സി ഹരികുമാര്‍ സ്ഥലത്തെത്തുകയും കായംകുളം ഇറിഗേഷന്‍ അസി. എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം മടവീണ ഭാഗത്ത് ചെളിയും മണ്ണുമിട്ട് നികത്തി.
എട്ട് വര്‍ഷമായി തരിശുകിടന്ന അമ്പതേക്കറിലെ 30 ഏകര്‍ പാടമാണ് സുഭിക്ഷ കേരളം പദ്ധതിയില്‍പെടുത്തി കൃഷിയിറക്കിയത്. നവീകരണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന കുട്ടംപേരൂര്‍ ആറിനോട് ചേര്‍ന്നുള്ള കണ്ണന്‍കുഴി പാട്ടത്തിനു സമീപം മടവീഴ്ചയുണ്ടാവാതിരിക്കാന്‍ സ്ഥിരമായ സംവിധാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു.
Powered by Info News For You

ഷടര്‍ സ്ഥാപിക്കുന്ന ജോലികള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് കായംകുളം ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ പി ജ്യോതി പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍കുട്ടനാടന്‍ മേഖലയിലെ മാന്നാര്‍, ചെന്നിത്തല കൃഷിഭവന്‍ പരിധിയിലുള്ള ചെന്നിത്തല ഓന്നാം ബ്ലോക് പാടത്തും കുരട്ടിശ്ശേരി കണ്ടങ്കേരി, വേഴത്താര്‍, നാലുതോട് എന്നീ പാടത്തെ നെല്‍കൃഷിയും വ്യാപകമായി നശിച്ചു. പാടത്ത് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ നെല്ലുകള്‍ നിലം പൊത്തിയ നിലയിലാണ്.
Keywords: News, Kerala, Agriculture, Local-News, Rain, 30 acres of paddy field destroyed.
Keywords: News, Kerala, Agriculture, Local-News, Rain, 30 acres of paddy field destroyed.
Powered by Info News For You

Comments
Post a Comment