One Arrested | പോപുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം: ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: (www.kvartha.com) പോപുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അന്‍സാര്‍ ആണ് ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായത്. പൊലീസ് നടപടിയില്‍ ഈരാറ്റുപേട്ട നഗരത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മതസ്പര്‍ദ വളര്‍ത്തുന്ന വിധം മുദ്രാവാക്യം വിളിച്ചതിന് തിങ്കളാഴ്ച പൊലീസ് കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പര്‍ദ വളര്‍ത്തുന്ന കുറ്റം ചെയ്തെന്നാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

Alappuzha, News, Kerala, Rally, Arrest, Arrested, Police, Case, Child, One arrested in Alappuzha for hate slogan.

ആലപ്പുഴയില്‍ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായി മാറിയതോടെ ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് കേസടുത്തത്.

Keywords: Alappuzha, News, Kerala, Rally, Arrest, Arrested, Police, Case, Child, One arrested in Alappuzha for hate slogan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?