North Korea's Missile | സന്ദര്‍ശനങ്ങളും ഉച്ചകോടിയും പൂര്‍ത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങി; പിന്നാലെ ഹ്വാസോങ് 17 അടക്കം മിസൈലുകള്‍ തൊടുത്ത് ഉത്തര കൊറിയ
സോള്‍: (www.kvartha.com) ക്വാഡ് സമ്മേളനത്തിന്റെ വാര്‍ത്തകള്‍ക്കിടെ ഉത്തര കൊറിയയില്‍ നിന്നും പുറത്തു വരുന്നത് കിം ജോങ് ഉന്‍ പുതിയ ന്യൂക്ലിയര്‍ മിസൈലുകള്‍ പരീക്ഷിച്ചതാണ്. ദക്ഷിണ കൊറിയയിലെ സോളിലും ജപാനിലെ ടോകിയോയിലും സന്ദര്‍ശനങ്ങളും ഉച്ചകോടിയും പൂര്‍ത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയതിന് പിന്നാലെയാണ് ഉത്തരകൊറിയ മൂന്ന് മിസൈലുകള്‍ തൊടുത്തത്.
ക്വാഡ് സമ്മേളനം കഴിഞ്ഞ് ജോ ബൈഡന്‍ ഏഷ്യ വിടുന്ന സമയത്തെ വിടവാങ്ങലിനോടുള്ള പ്രതികരണമായാണ് ഉത്തര കൊറിയ മിസൈലുകള്‍ തൊടുത്തതതെന്നാണ് മാധ്യമ സൃഷ്ടി. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിന് സമീപമുള്ള സുനാന്‍ ഏരിയയില്‍ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത്.
ഇക്കൂട്ടത്തില്‍ ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉണ്ടെന്നും അഭ്യൂഹമുണ്ട്. ആണവ പരീക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇതിന് മറുപടിയെന്ന നിലയില്‍ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈല്‍ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തി.
Powered by Info News For You

Comments
Post a Comment