Mumbai Traffic Police | ഒരു സ്‌കൂടറില്‍ 6 പേര്‍ അപകടകരമായി സഞ്ചരിക്കുന്ന വീഡിയോ വൈറലായി; നടപടിയുമായി ട്രാഫിക് പൊലീസ്
മുംബൈ: (www.kvartha.com) ഒരു സ്‌കൂടറില്‍ ആറുപേര്‍ അപകടകരമായി സഞ്ചരിക്കുന്ന വീഡിയോ വൈറലായി. ഇതോടെ മുംബൈ ട്രാഫിക് പൊലീസ് വിഷയത്തില്‍ ഇടപെടുകയും സ്‌കൂടര്‍ പോയ സ്ഥലം അന്വേഷിക്കുകയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് ഇക്കാര്യം കൈമാറുമെന്ന് ഉറപ്പും നല്‍കി. അന്ധേരി വെസ്റ്റിലെ സ്റ്റാര്‍ ബസാറിനടുത്ത് നിന്ന് എടുത്ത വീഡിയോ രമണ്‍ദീപ് സിംഗ് ഹോറ എന്നയാളാണ് ട്വിറ്ററില്‍ പങ്കിട്ടത്.
ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. അങ്ങനെയാണ് മുംബൈ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇതില്‍ ഇടപെട്ടത്. ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് പല ട്വിറ്റര്‍ ഉപഭോക്താക്കളും ചൂണ്ടിക്കാട്ടി. വീഡിയോയില്‍ അഞ്ച് പേര്‍ ഒരു സ്‌കൂടറില്‍ ഇരിക്കുന്നതും ഒരാള്‍ വാഹനത്തിന്റെ പിന്നിലിരിക്കുന്ന ഒരാളുടെ തോളില്‍ കുനിഞ്ഞിരിക്കുന്നതും കാണാം. മുംബൈയിലെ തിരക്കേറിയ റോഡിലൂടെയായിരുന്നു ഇവരുടെ അപകടകരമായ യാത്ര.
58,000ലധികം കാഴ്ചകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ചയ്ക്കും വീഡിയോ തുടക്കമിട്ടു. എത്ര അപകടകരമായ സാഹചര്യമാണെന്ന് പലരും ചൂണ്ടിക്കാണിച്ചപ്പോള്‍, ഇത്തരം റൗഡികള്‍ ബൈകുകളിലും സ്‌കൂടറുകളിലും അഭ്യാസം കാണിക്കുന്നത് എല്ലാ നഗരങ്ങളിലും സാധാരണമാണെന്ന് മറ്റ് ചിലര്‍ വ്യക്തമാക്കി.
Heights of Fukra Panti 6 people on one scooter @CPMumbaiPolice @MTPHereToHelp pic.twitter.com/ovy6NlXw7l
— Ramandeep Singh Hora (@HoraRamandeep) May 22, 2022
Keywords: Mumbai, News, National, Police, Video, Travel, viral, 6 people seen riding on a scooter in bizarre viral video shared on Twitter, Mumbai Traffic Police responds.
Powered by Info News For You

Comments
Post a Comment