Mass Shooting | യുഎസിനെ ഞെട്ടിച്ച് ന്യൂയോര്‍കിലെ സൂപര്‍മാര്‍കറ്റില്‍ കൂട്ടവെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; ദൃശ്യങ്ങള്‍ തത്സമയം പുറത്തുവിട്ട് അക്രമി



ന്യൂയോര്‍ക്: (www.kvartha.com) യുഎസിനെ ഞെട്ടിച്ച് ന്യൂയോര്‍കിലെ ബഫലോ നഗരത്തിലെ സൂപര്‍മാര്‍കറ്റില്‍ കൂട്ടവെടിവയ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു. പട്ടാളവേഷം ധരിച്ചെത്തിയ പേടെന്‍ ജെന്‍ഡ്രന്‍ (18) എന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. 

വെടിയേറ്റവരില്‍ 11 പേര്‍ കറുത്ത വര്‍ഗക്കാരും രണ്ടുപേര്‍ വെളുത്ത വര്‍ഗക്കാരുമാണെന്ന് പൊലീസ് പറഞ്ഞു. കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ സ്വന്തം കഴുത്തിന് നേര്‍ക്ക് തോക്കുചൂണ്ടിയ നിലയിലായിരുന്നു അക്രമിയെന്നാണ് വിവരം. പൊലീസുകാര്‍ ഇയാളുമായി സംസാരിച്ചതിന് പിന്നാലെ തോക്കും മറ്റായുധങ്ങളും ഉപേക്ഷിച്ച് അക്രമി കീഴടങ്ങുകയായിരുന്നെന്ന് അധികൃതര്‍ വിശദീകരിച്ചു.

News,World,international,America,New York,Killed,Crime,Shoot,Custody,Police,Top-Headlines, 10 dead in Buffalo, New York, supermarket attack police call hate crime


വംശീയ അക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും അക്രമി കസ്റ്റഡിയിലായെന്നും അധികൃതര്‍ അറിയിച്ചു. സായുധ വേഷത്തിലെത്തിയ അക്രമി ടോപ്‌സ് ഫ്രന്‍ഡ്ലി മാര്‍കറ്റ് എന്ന സൂപര്‍മാര്‍കറ്റിലാണ് വെടിയുതിര്‍ത്തത്. 

അക്രമി വളരെ ആവേശത്തിലായിരുന്നുവെന്നും ധാരാളം ആയുധങ്ങളും കൈവശമുണ്ടായിരുന്നുവെന്നും വെടിവയ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയതെന്നും സിറ്റി പൊലീസ് കമിഷനര്‍ ജോസഫ് ഗ്രമാഗ്ലിയ മാധ്യമങ്ങളോട് പറഞ്ഞു.

Keywords: News,World,international,America,New York,Killed,Crime,Shoot,Custody,Police,Top-Headlines, 10 dead in Buffalo,  New York, supermarket attack police call hate crime

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?