Man Killed | കൊല്ലത്ത് 44 കാരന്‍ വെട്ടേറ്റ് മരിച്ചു; പൂര്‍വവൈരാഗ്യത്തെ തുടര്‍ന്ന് ബന്ധു കൊലപ്പെടുത്തിയതാണെന്ന് പൊലീസ്


കൊല്ലം: (www.kvartha.com) ഓയൂരില്‍ 44 കാരന്‍ വെട്ടേറ്റ് മരിച്ചു. പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ തിലജനാണ് മരിച്ചത്. സംഭവത്തില്‍ തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിളവീടില്‍ സേതുവിന്റെ പേരില്‍ കേസെടുത്തതായി പൂയപ്പള്ളി പൊലീസ് അറിയിച്ചു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം. ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റി. ഭയന്ന തിലജന്‍ റോഡിന് മറുവശത്തുള്ള മാര്‍ജിന്‍ ഫ്രീ മാര്‍കറ്റില്‍ ഓടിക്കയറി. പിന്നാലെവന്ന സേതു കടയ്ക്കുള്ളില്‍വച്ചും തിലജനെ വെട്ടുകയായിരുന്നു. പൊലീസെത്തി തിലജനെ പാരപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

News,Kerala,State,Kollam,Killed,Youth,Crime,Case,Police,Local-News, Man Killed in Kollam


പൂര്‍വവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ നേരത്തേ വഴിത്തര്‍കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. തിലജന്റെ സഹോദരന്‍ ജലജനെ ആറുമാസംമുമ്പ് സേതു ജങ്ഷനില്‍വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പ്രതികാരമായി തിലജനും ജലജനും ക്വടേഷന്‍ അംഗങ്ങളും ചേര്‍ന്ന് പിന്നീട് സേതുവിനെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിന്റെ തുടര്‍ചയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Keywords: News,Kerala,State,Kollam,Killed,Youth,Crime,Case,Police,Local-News, Man Killed in Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?