Man Died | വിവാഹവീട്ടിലെ ടെറസില്‍നിന്ന് യുവാവ് വീണുമരിച്ച സംഭവം; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം: (www.kvartha.com) വെമ്പായത്ത് വിവാഹവീട്ടിലെ ടെറസില്‍നിന്ന് യുവാവ് വീണുമരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍. കീഴാമലക്കല്‍ ഷിബുവാണ് മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജാക്കി കൊണ്ടുവന്ന് സുഹൃത്തുക്കള്‍ മുങ്ങിയെന്നാണ് ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ നല്‍കിയ പരാതി. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസം ഇവരുടെ വീട്ടിലെ ടെറസില്‍നിന്നാണ് ഷിബു വീണത്.

ഷിബു വീഴുന്ന ദൃശ്യങ്ങളും സമീപത്തെ വീട്ടിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആദ്യം കന്യകുളങ്ങര ആശുപത്രിയിലും തുടര്‍ന്നു മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചു. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ പുലര്‍ചെ മൂന്നു മണിയോടുകൂടി ഓടോറിക്ഷയില്‍ക്കയറി വീട്ടിലെത്തിക്കുകയും ഈ സമയം പ്രായമായ അമ്മൂമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

Thiruvananthapuram, News, Kerala, Death, Wedding, Friends, Hospital, Young man died after fell from the terrace of wedding house.

കയ്യില്‍ ഇട്ടിരുന്ന ഡ്രിപിന്റെ സൂചി പോലും ഊരിയിരുന്നില്ല. രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തംവാര്‍ന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടതെന്നും കൂടെയുണ്ടായിരുന്നവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

Keywords: Thiruvananthapuram, News, Kerala, Death, Wedding, Friends, Hospital, Young man died after fell from the terrace of wedding house.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?