LPG Price Hiked | സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി; പാചകവാതക വില കൂട്ടി; ഗാർഹിക എൽപിജി സിലിൻഡറിന് 1000 രൂപ കടന്നു

ന്യൂഡെൽഹി: (www.kvartha.com) സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. ഗാർഹിക പാചകവാതക സിലിൻഡറുകളുടെ വില വീണ്ടും എണ്ണകംപനികൾ വർധിപ്പിച്ചു. ഇതോടെ രാജ്യത്ത് ഗാർഹിക ഗ്യാസ് സിലിൻഡറിന് 1000 രൂപ കടന്നു. ഗാർഹിക എൽപിജിക്ക് പുറമെ വാണിജ്യ എൽപിജി സിലിൻഡറുകൾക്കും വില കൂടിയിട്ടുണ്ട്.
  
New Delhi, India, News, Top-Headlines, Price, Hike, Mumbai, Kolkata, Chennai, Kerala, Government, LPG, Gas, Gas cylinder, Price Hike, LPG Price Hiked Again.

ഗാർഹിക പാചകവാതക സിലിൻഡറിന് 3.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഗാർഹിക എൽപിജി സിലിൻഡറിന് 1000 രൂപ കടന്നത്. ഇതോടെ ഡൽഹിയിലും മുംബൈയിലും 1003 രൂപയായും കൊൽകതയിൽ 1029 രൂപയായും ചെന്നൈയിൽ 1018.5 രൂപയായും ഉയർന്നു.

വാണിജ്യ എൽപിജി സിലിൻഡറിന് എട്ട് രൂപ വർധിച്ചു. ഡെൽഹിയിൽ 19 കിലോ സിലിൻഡറിന് 2354 രൂപയും കൊൽകത്തയിൽ 2454 രൂപയും മുംബൈയിൽ 2306 രൂപയും ചെന്നൈയിൽ 2507 രൂപയുമായി ഉയർന്നു.

മെയ് മാസത്തിൽ സിലിൻഡർ വില രണ്ടുതവണ വർധിപ്പിച്ചു

നേരത്തെ മെയ് ഏഴിന് ഗാർഹിക ഗ്യാസ് സിലിൻഡറിന് 50 രൂപയുടെ വർധനവുണ്ടായി. ഇതിന് പിന്നാലെ ഗാർഹിക ഗ്യാസ് സിലിൻഡറിന്റെ വില 999.50 രൂപയിൽ എത്തിയിരുന്നു. അതേസമയം, വാണിജ്യ വാതക സിലിൻഡറിന് നേരത്തെ 102 രൂപ വർധിപ്പിച്ചിരുന്നു.

ഈ വർഷം തുടർചയായി വില വർധിച്ചു

ഈ വർഷം എൽപിജി ഗ്യാസ് സിലിൻഡന്റെ വില പലതവണ വർധിച്ചിപ്പിട്ടുണ്ട്. ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിൻഡറിന് 250 രൂപയുടെ വർധനവുണ്ടായി. ആ സമയത്ത് അതിന്റെ വില 2253 രൂപയായി ഉയർന്നു. അതിനുമുമ്പ് വാണിജ്യ എൽപിജിയുടെ വില മാർച് ഒന്നിന് 105 രൂപ വർധിപ്പിച്ചിരുന്നു. അതായത്, കഴിഞ്ഞ കുറേ മാസങ്ങളായി ഗ്യാസ് സിലിൻഡറുകളുടെ വില വർധിപ്പിക്കുന്ന നടപടിയാണ് ഉണ്ടാവുന്നത്. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്.

Keywords: New Delhi, India, News, Top-Headlines, Price, Hike, Mumbai, Kolkata, Chennai, Kerala, Government, LPG, Gas, Gas cylinder, Price Hike, LPG Price Hiked Again.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?