Loudspeakers to schools | ആരാധനാലയങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഉച്ചഭാഷിണികള്‍ സര്‍കാര്‍ സ്‌കൂളുകള്‍ക്ക് നൽകി; പ്രോത്സാഹനവുമായി ക്ഷേത്ര, മസ്ജിദ് ഭാരവാഹികള്‍

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും ആരാധനാലയങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഉച്ചഭാഷിണികള്‍ സര്‍കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിത്തുടങ്ങിയെന്ന് ജില്ലാ അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കണമെന്ന് സര്‍കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗോരഖ്പൂരിലും സംഗം നഗരത്തിലും ഈ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെങ്കിലും ലക്നൗവില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞു.

Loudspeakers removed from religious places given to schools in Uttar Pradesh, National, News, Top-Headlines, Lucknow, School, Loud Speakers, Uttar Pradesh, Government, Yogi Adityanath, Chief Minister, Tweet.

ആരാധനാലയങ്ങളില്‍ നിന്ന് നീക്കം ചെയ്ത ഉച്ചഭാഷിണി നഗര്‍ ക്ഷേത്രത്തിലെ പ്രൈമറി സ്‌കൂള്‍ ഗോരഖ്നാഥ് കന്യയ്ക്ക് കൈമാറിയതായി ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് വിജയ് കിരണ്‍ ആനന്ദ് പറഞ്ഞു. പ്രദേശവാസികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക, വിവിധ സര്‍കാര്‍ ക്ഷേമപദ്ധതികളെക്കുറിച്ച് അവരെ അറിയിക്കുക, മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സ്‌കൂളുകളിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാമെന്നും ആനന്ദ് വിശദീകരിച്ചു.

ശനിയാഴ്ച നഗര്‍ ക്ഷേത്രയിലെ പ്രൈമറി സ്‌കൂള്‍ ഗോരഖ്‌നാഥ് കന്യയ്ക്ക് സര്‍കാര്‍ ഉദ്യോഗസ്ഥര്‍ രണ്ട് സ്പീകറുകള്‍ കൈമാറുന്നതിന്റെ ഫോടോ ഗോരഖ്പൂരിലെ ലോക്സഭാ എംപി രവി കിഷന്‍ പങ്കിട്ടു. 'ഗൊരഖ്നാഥ് ക്ഷേത്രത്തില്‍ നിന്ന് നീക്കം ചെയ്ത ഉച്ചഭാഷിണി പ്രൈമറി സ്‌കൂളിലെ ഉപയോഗത്തിനായി സംഭാവന ചെയ്യാനുള്ള സംരംഭത്തെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു,' അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു.

പ്രയാഗ്രാജില്‍ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും മത മേധാവികളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചഭാഷിണികള്‍ സംഭാവന ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അസംബ്ലികളിലും സ്‌പോര്‍ട്‌സ് ഉള്‍പെടെയുള്ള മറ്റ് ചടങ്ങുകളിലും ഇവ ഉപയോഗിക്കുമെന്ന് ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനാവശ്യമായ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനാല്‍ മസ്ജിദുകളിലെയും ക്ഷേത്രങ്ങളിലെയും മാനജിംഗ് കമിറ്റികള്‍ തന്നെ ഉച്ചഭാഷിണികള്‍ എടുത്തുമാറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച, ബഹാദുര്‍ഗഞ്ച് ലോകലിലെ ശാഹി മസ്ജിദിലെ ഇമാം അലി മിയ, സര്‍കിള്‍ ഓഫീസര്‍ ഷാഗഞ്ച് സത്യേന്ദ്ര കുമാര്‍ തിവാരിയുടെ സാന്നിധ്യത്തില്‍ നൂര്‍ജഹാന്‍ ഇന്റര്‍മീഡിയറ്റ് കോളജ് മാനേജര്‍ ഹാജി അശ് ഫാഖിന് ഉച്ചഭാഷിണി കൈമാറി. അധികമായുള്ള ഉച്ചഭാഷിണികള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് അലി മിയ പറഞ്ഞു. അതുപോലെ, പ്രയാഗ്രാജിലെ പഴയ നഗര പ്രദേശത്തെ കല്യാണി ദേവി ക്ഷേത്രത്തില്‍ നിന്ന് നീക്കം ചെയ്ത ഉച്ചഭാഷിണി ദരഗഞ്ചിലെ ദുര്‍ഗാ പ്രസാദ് ശാസ്ത്രി സ്‌കൂളിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് താന്‍ മുന്‍കൈ എടുത്തതെന്ന് മന്ദിര സമിതി ചെയര്‍മാന്‍ സുശീല്‍ പഥക് പറഞ്ഞു.

Keywords: Loudspeakers removed from religious places given to schools in Uttar Pradesh, National, News, Top-Headlines, Lucknow, School, Loud Speakers, Uttar Pradesh, Government, Yogi Adityanath, Chief Minister, Tweet.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?