Killed | കോഴിക്കോട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; 3 പേര്‍ കസ്റ്റഡിയില്‍


കോഴിക്കോട്: (www.kvartha.com) നാദാപുരം വളയത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശി മാലിക് (44) ആണ് മരിച്ചത്. തൊഴിലാളികള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബുധനാഴ്ച രാത്രി 10 ഓടെയാണ് സംഭവം. മാലികിനൊപ്പം ഉണ്ടായിരുന്നവരെയാണ് വളയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബച്ചന്‍ റിശി, ശഹീദ്, മറ്റൊരാളുമാണ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരുടെ  അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

News,Kerala,State,Kozhikode,Local-News,Death,Killed,Obituary,Police,Dead Body,Clash,Custody, Migrant labour killed in Kozhikode


വളയം - കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികള്‍. മദ്യ ലഹരിയിലാണ് അക്രമം നടന്നതെന്നാണ് വിവരം. ഇടത് നെഞ്ചിന് മുകളിലായി ഏറ്റ ആഴത്തിലുള്ള കുത്താണ് മാലികിന്റെ മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News,Kerala,State,Kozhikode,Local-News,Death,Killed,Obituary,Police,Dead Body,Clash,Custody, Migrant labour killed in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?