Killed | വീട്ടാവശ്യത്തിന് വെള്ളം എടുത്ത് വയ്ക്കാത്തതിന് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തിയതായി പൊലീസ്; ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്; പ്രതി അറസ്റ്റില്‍
നാഗ്പൂര്‍: (www.kvartha.com) വീട്ടാവശ്യത്തിന് വെള്ളം എടുത്ത് വയ്ക്കാത്തതിന് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തിയതായി പൊലീസ്. ഞായറാഴ്ച രാത്രി സുരദേവി ഗ്രാമത്തിലാണ് സംഭവം. വെള്ളം നിറയ്ക്കാത്തതിനെ തുടര്‍ന്ന് മകന്‍ ഗുല്‍ഷനെ മദ്യപാനിയായ പിതാവ് സന്ത്‌ലാല്‍ മദവി അടിച്ചു കൊല്ലുകയായിരുന്നുവെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും കൊരാടി പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബന്ധുവായ സ്ത്രീയാണ് കുട്ടിയെ വീട്ടിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപാനിയായ പ്രതി നിസാര കാര്യങ്ങളുടെ പേരില്‍ മകനെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പരിസരവാസികള്‍ അറിയിച്ചു.
ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ചതാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവില്‍ മദവി കുറ്റം സമ്മതിച്ചതായും കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment