Kerala Rain | കനത്ത മഴ: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഓറന്‍ജ് അലര്‍ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളില്‍ ചൊവ്വാഴ്ച ഓറന്‍ജ് അലര്‍ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ചൊവ്വാഴ്ച ഓറന്‍ജ് അലര്‍ട് പ്രഖ്യാപിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും ഓറന്‍ജ് അലര്‍ട് പ്രഖ്യാപിച്ചു.
  
Thiruvananthapuram, News, Kerala, Rain, Alerts, Trending, Kerala rain: Orange alert in 6 districts today.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച യെലോ അലര്‍ടായിരിക്കും. അതേസമയം, കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനി അറിയിപ്പുണ്ടാകുന്നതു വരെ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ മേഖലയിലും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒരാഴ്ചയ്ക്കകം പ്രതീക്ഷിക്കാം. കേരളത്തില്‍ മെയ് 19 വരെ ചിലയിടങ്ങളില്‍ മിന്നലോടുകൂടി മഴ പെയ്യാം.

Keywords: Thiruvananthapuram, News, Kerala, Rain, Alerts, Trending, Kerala rain: Orange alert in 6 districts today.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?