K Rail | തൃക്കാക്കര കടന്നാല്‍ കെ-റെയില്‍ സര്‍വെ കുറ്റിയിടല്‍ തുടരും: മുന്‍കരുതല്‍ അറസ്റ്റിനൊരുങ്ങി പൊലീസ്
കണ്ണൂര്‍: (www.kvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെങ്കിലും കെ റെയില്‍ സര്‍വെ കുറ്റിയിടല്‍ പൂര്‍വാധികം ശക്തിയോടെ നടത്താന്‍ കെ-റെയില്‍ കോര്‍പറേഷന്‍ സര്‍വെ നടത്തുന്ന കംപനിക്ക് നിര്‍ദേശം നല്‍കിയതായി സൂചന. ഇതിന്റെ ഭാഗമായി പ്രതിഷേധക്കാരെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രദേശവാസികള്‍ അല്ല പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്നു രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് നല്‍കിയിരുന്നു.
പ്രദേശവാസികളല്ലാതെ പുറത്തു നിന്നുമെത്തി കെ-റെയില്‍ കുറ്റിയിടല്‍ തടയുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനും ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ കേസ് ചുമത്തി ജയിലില്‍ അടയ്ക്കാനുമാണ് ആഭ്യന്തര വകുപ്പ് നീക്കം നടത്തുന്നത്. കെ-റെയില്‍ സര്‍വെ കല്ല് പൊതുമുതലാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വെ കല്ല് ഇളക്കിമാറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് പൊലീസിന് തലപ്പത്തു നിന്നുള്ള നിര്‍ദേശം.
Powered by Info News For You

ഇതിന്റെ ഭാഗമായി ചാല, മുഴപ്പിലങ്ങാട് ഭാഗങ്ങളില്‍ കെ-റെയില്‍ സര്‍വെ കല്ല് പൊളിച്ചുനീക്കിയ കോണ്‍ഗ്രസ്-യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമുള്ളവര്‍ക്കെതിരേ നടപടിയുമായി മുന്നോട്ടുപോകാനാണ് എടക്കാട് പൊലീസ് തീരുമാനം. എടക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂടര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.
ഇതോടെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ഉള്‍പെടെയുള്ളവരുടെ അറസ്റ്റ് നടപടിയിലേക്ക് എടക്കാട് പൊലീസ് നീങ്ങുമെന്നറിയുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇനി ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കെ-റെയില്‍ സര്‍വെ കുറ്റി സ്ഥാപിക്കാനുള്ളത്. പ്രദേശവാസികളുടെയും സമരസമിതി പ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ സര്‍വെ പാതി വഴിയില്‍ നിര്‍ത്തി ഉദ്യോഗസ്ഥന്‍മാര്‍ മടങ്ങിയിരുന്നു.
Keywords: Kannur, News, Kerala, Police, Arrest, Arrested, By-election, Case, K Rail: Police prepare for precautionary arrest.

Comments
Post a Comment