Joju George | വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സ് കേസ്; ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങി മോടോര്‍ വാഹന വകുപ്പ്; ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യത


ഇടുക്കി: (www.kvartha.com) വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സ് കേസില്‍ ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി മോടോര്‍ വാഹന വകുപ്പ്. നോടീസ് അയച്ചിട്ടും ഹാജരാകാതിരുന്നാല്‍ പിന്നെ കാരണം കാണിക്കല്‍ നോടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ടിഒ ആര്‍ രമണനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപോര്‍ട് ചെയ്തു.

ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കലക്ടറും മോടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്‍പ് കേസിലുള്‍പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ആര്‍ടിഒ തീരുമാനിച്ചത്.

വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് 10-ാം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍ ജോജു ജോര്‍ജിന് നോടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍ടിഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്‌തെങ്കിലും ഹാജരായതുമില്ല, എത്തില്ലെന്ന കാര്യം അറിയിക്കാനും തയ്യാറിയില്ലെന്നാണ് വിവരം.


News,Kerala,State,Idukki,Top-Headlines,Actor,Case,Driving Licence, Actor,Complaint, Motor vehicle department planning to cancel actor Joju George's driving license


ഇതിനിടെ സംഭവത്തില്‍ വാഗമണ്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചുപേര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളില്‍ നിന്നും തരിച്ചറിഞ്ഞ നടന്‍ ജോജു ജോര്‍ജ് ഉള്‍പെടെ 17 പേരോടാണ് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. 

കെ എസ് യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസാണ് തേയിലക്കാടുകള്‍ക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയതിന് ജോജുവിനെതിരെ പരാതി നല്‍കിയത്.

Keywords: News,Kerala,State,Idukki,Top-Headlines,Actor,Case,Driving Licence, Actor,Complaint, Motor vehicle department planning to cancel actor Joju George's driving license

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?