India China Border | ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും ഇരട്ടി ശക്തിയോടെ മറുപടി നൽകാൻ പൂർണ സജ്ജീകരണങ്ങൾ ഒരുക്കി ഇൻഡ്യൻ സൈന്യം; 6 ഡിവിഷനുകളെ മേഖലയിലേക്ക് അയച്ചു
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും ഇരട്ടി ശക്തിയോടെ മറുപടി നൽകാൻ പൂർണ സജ്ജീകരണങ്ങൾ ഒരുക്കി ഇൻഡ്യൻ സൈന്യം. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) കരസേന അതിന്റെ അധിക ആറ് ഡിവിഷനുകളെ വിന്യസിച്ചിട്ടുണ്ട്. ഓരോ ഡിവിഷനിലും ഏകദേശം 18000 സൈനികർ ഉൾപെടുന്നു.
ഇതിനായി, മറ്റ് ചില പ്രധാന ഇടങ്ങളിൽ നിന്ന് സൈനികരെ വിളിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തുന്നതിൽ വൈദഗ്ധ്യമുള്ള സൈനികരെ. വടക്കുകിഴക്കൻ മേഖലയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന സൈനികരും ലഡാകിൽ പാകിസ്താനെതിരെ മുൻനിരയിൽ നിയോഗിച്ചിട്ടുള്ള സൈനികരും ഇതിൽ ഉൾപെടുന്നു.
രണ്ട് വർഷം മുമ്പ് വടക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടൽ മുതൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. പുതിയ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ എൽഎസിയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടുത്തിടെ അവലോകനം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചൈനയുമായുള്ള സൈനിക സംഘർഷം രൂക്ഷമാണ്.
എൽഎസിയിലൂടെ ഇൻഡ്യൻ പ്രദേശത്തേക്ക് ഏകപക്ഷീയമായി നുഴഞ്ഞുകയറാനുള്ള ചൈനയുടെ ശ്രമമാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ഇതിന് ഇൻഡ്യൻ സൈനികർ തക്ക മറുപടി നൽകി. 2020 ജൂണിൽ, കിഴക്കൻ ലഡാകിലെ ഗാൽവൻ താഴ്‌വരയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ 20 ഇൻഡ്യൻ സൈനികർ കൊല്ലപ്പെട്ടു. ചൈനയ്ക്കും ഇരട്ടി നഷ്ടം നേരിടേണ്ടി വന്നു, എന്നാൽ ഇതുവരെ കൊല്ലപ്പെട്ട സൈനികരുടെ കൃത്യമായ കണക്ക് അവർ നൽകിയിട്ടില്ല. ചൈനയിൽ നിന്നുള്ള വർധിച്ച ഭീഷണി കണക്കിലെടുത്ത് വടക്കൻ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എ എൻ ഐ റിപോർട് ചെയ്തു.
Powered by Info News For You

Keywords: New Delhi, News, India, China, Border, Army, Terrorism, Death, Threat, Attack, Pakistan, 6 divisions of the Indian Army sent to the Northeast to give a befitting reply to China.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment