Helicopter Crash | റായ്പൂരില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; 2 പൈലറ്റുമാര്‍ മരിച്ചു
റായ്പൂര്‍: (www.kvartha.com) ഛത്തീസ്ഗഡിലെ റായ്പുരില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു. ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റന്‍ എ പി ശ്രീവാസ്തവയുമാണ് മരിച്ചത്. ചത്തീസ്ഗഡ് സര്‍കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍.
ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാര്‍ മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.
Powered by Info News For You

അപകടത്തിന്റെ കാരണം ഉടന്‍ വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
Keywords: News, National, Helicopter, Death, Pilots, Death, Pilot, Police, Chief Minister, Accident, Helicopter Crash At Airport In Chhattisgarh's Raipur, 2 Pilots Dead.
Keywords: News, National, Helicopter, Death, Pilots, Death, Pilot, Police, Chief Minister, Accident, Helicopter Crash At Airport In Chhattisgarh's Raipur, 2 Pilots Dead.
Powered by Info News For You

Comments
Post a Comment