Heatwave | രാജ്യത്ത് ചൂട് കുറയുന്നു; ഡെല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് രാജസ്താന്‍ ഒഴികെയുള്ള ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ താപനില മൂന്ന് ഡിഗ്രി വരെ കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാജസ്താനിലെ സീക്കാനിറിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ചുരു ഉള്‍പെടെയുള്ള എട്ടിടങ്ങളില്‍ താപനില 45 ഡിഗ്രിക്ക് മുകളിലാണ്.

അതേസമയം, ഡെല്‍ഹി, രാജസ്താന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. താപനില വര്‍ധിച്ചതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ചൂടു കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ചികിത്സ നടപടികള്‍ നടപ്പാക്കാനാണ് നിര്‍ദേശം.

New Delhi, News, National, Rain, Geat, Delhi, Uttar Pradesh, Predict, Relief from heatwave for Delhi, Uttar Pradesh as IMD predicts rainfall in coming days.

Keywords: New Delhi, News, National, Rain, Geat, Delhi, Uttar Pradesh, Predict, Relief from heatwave for Delhi, Uttar Pradesh as IMD predicts rainfall in coming days.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?