HC Verdict | 'നഴ്‌സിന്റെ ഫോൺ മോഷ്ടിക്കാൻ ആശുപത്രി ഉടമയായ ഡോക്ടറുമായി ഒത്തുകളിച്ചു'; ഹൈകോടതിയിൽ നിന്ന് ആശ്വാസ വിധി നേടി ആരോപണവിധേയനായ ആശുപത്രി മാനജര്‍
മുംബൈ: (www.kvartha.com) നഴ്സിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ ആരോപണവിധേയനായ ആശുപത്രി മാനജര്‍ക്ക് ബോംബെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മിലിന്ദ് ജാദവ് ആണ് രമേഷ് കനോജിയയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാല്‍, 50,000 രൂപയുടെ വ്യക്തിഗത ബോണ്ട് വാങ്ങി വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഡോ. ശഹാബുദ്ദീന്‍ ശെയ്ഖിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് കെയര്‍ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു നഴ്സ് ഈ വര്‍ഷം ഏപ്രില്‍ 10 ന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സംഭവം നടന്ന ദിവസം ഡോ. ശെയ്ഖ് ഫോണ്‍ വിളിച്ചതായും ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞതായും അവര്‍ ആരോപിച്ചു. അവളും സഹോദരിയും ആശുപത്രിയിലേക്ക് നടന്ന് പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ വീണ്ടും ഒരു ഫോണ്‍ വന്നു. സംസാരിക്കുന്നതിനിടെ ഒരാള്‍ അവളുടെ ഫോണ്‍ തട്ടിപ്പറിച്ച് ഓടിപ്പോയി. പക്ഷെ, അതിനിടെ അയാളുടെ മുഖംമൂടി ഊരിപ്പോവുകയും തിരിച്ചറിയുകയും ചെയ്തു. സമീപത്തെ ക്യാമറയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രി പരിസരത്ത് താമസിക്കുന്ന അര്‍ശാദ് ഖാന്‍ ആണെന്ന് തിരിച്ചറിഞ്ഞു.
പൊലീസ് അര്‍ഷാദ് ഖാനെ അറസ്റ്റ് ചെയ്തു, ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റൊരു നഴ്സും ഡോക്ടറുമുള്ള ഫോടോകള്‍ പരാതിക്കാരിയുടെ ഫോണില്‍ ഉണ്ടെന്ന് സംശയിച്ചതിനാല്‍ അവളുടെ ഫോണ്‍ മോഷ്ടിക്കാന്‍ ഡോ. ശഹാബുദ്ദീന്‍ ആവശ്യപ്പെട്ടതായും 10,000 രൂപ നല്‍കിയതായും അര്‍ശാദ് ഖാന്‍ വെളിപ്പെടുത്തി. കനോജിയയും ഡോ. ശഹാബുദ്ദീനും ചേര്‍ന്നാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് പൊലീസ് ആരോപിച്ചു.
കനോജ് ആശുപത്രി മാനജരായി ജോലി ചെയ്യുകയാണെന്ന് അയാളുടെ അഭിഭാഷകന്‍ വാദിച്ചു. നഴ്സിന്റെ ഫോണ്‍ മോഷ്ടിക്കാന്‍ കനോജിയയും ഡോ. ശഹാബുദ്ദീനും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പൊലീസ് ഒരു വസ്തുക്കളും ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത്, അന്വേഷണ ഉദ്യോഗസ്ഥർ സമര്‍പിച്ച റിപോര്‍ട് പ്രോസിക്യൂഷന്‍ ഹാജരാക്കി, ഡോ. ശഹാബുദ്ദീനും തന്റെ മാനജരുമായും (കനോജിയ) മറ്റ് കൂട്ടുപ്രതികളുമായും ചേര്‍ന്ന് കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റകൃത്യം നടത്താന്‍ കൂട്ടുപ്രതിക്ക് 10,000 രൂപ കൊടുത്തെന്നും ചൂണ്ടിക്കാണിച്ചു.
കേസില്‍ ഡോ. ശഹാബുദ്ദീനും അര്‍ശാദ് ഖാനും ജാമ്യത്തില്‍ ഇറങ്ങിയതും നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'ഗൂഢാലോചനയില്‍ കനോജിയയുടെ പങ്കോ, കുറ്റകൃത്യത്തില്‍ ആയാളുടെ പങ്കാളിത്തമോ പ്രേരണയോ വ്യക്തമാക്കുന്ന ഒരു വിവരവും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല. അതിനാല്‍, കേവലം സംശയത്തിന്റെ അടിസ്ഥാനത്തില്‍ അവനെ പിടികൂടുന്നത് കൊണ്ട് കാര്യമില്ല. അതിനാല്‍ കസ്റ്റഡി ആവശ്യമില്ല,' അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിക്കൊണ്ട് ഹൈകോടതി പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കാനും വിളിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും കനോജിയയോട് ഹൈകോടതി ആവശ്യപ്പെട്ടു. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പിന്നീട് പരസ്പര സമ്മതത്തോടെ ബോംബെ ഹൈകോടതി എഫ്ഐആര്‍ റദ്ദാക്കുകയും ഇരുകക്ഷികളോടും 50,000 രൂപ വീതം നല്‍കാനും നിര്‍ദേശിച്ചു.
< !- START disable copy paste -->
Powered by Info News For You

Keyowrds: Mumbai: Bombay HC relief for hospital manager who connived with owner doctor to steal nurse's phone, National, Mumbai, News, Top-Headlines, Nurse, High Court, Doctor, Hospital, Mobile Phone, Nurse, Steal.
Powered by Info News For You
.jpg)
Comments
Post a Comment